ലക്നൗ ∙ ഉത്തർപ്രദേശിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനത്തെ പൊലീസ് കമ്മിഷണർമാർക്കും ഐജിമാർക്കും നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അധികാരപരിധിയിലുള്ള കുടിയേറ്റക്കാരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ നിർദേശം നൽകിയതിനു പിന്നാലെയാണ് പുതിയ നീക്കം. റോഹിങ്ക്യൻ, ബംഗ്ലദേശ് തടവുകാരെ ലക്ഷ്യമിട്ടാണ് പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ.
- Also Read യാത്രക്കാരുടെ ജീവന് വിലയില്ലേ? എയർ ഇന്ത്യ വിമാനം പറന്നത് 8 തവണ, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച!
ലക്നൗ, അയോധ്യ, കാൺപുർ, ഝാൻസി, വാരാണസി, മീററ്റ്, ഗാസിയാബാദ്, ആഗ്ര, ഫിറോസാബാദ്, ബറേലി, ഗൊരഖ്‌പുർ, പ്രയാഗ്‌രാജ്, മഥുര, അലിഗഡ്, മൊറാദാബാദ്, സഹാറൻപുർ, ഷാജഹാൻപുർ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 17 പ്രധാന നഗരങ്ങളിലാകും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക. സാധുവായ രേഖകൾ, വീസ അല്ലെങ്കിൽ അഭയാർഥി പദവി ഇല്ലാതെ ഉത്തർപ്രദേശിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ വ്യക്തികളെ അതിവേഗം കണ്ടെത്തണമെന്നാണ് നിർദേശം.
- Also Read അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
സ്വദേശത്തേക്ക് പോകുന്നതുവരെ രേഖകളില്ലാത്ത വിദേശ പൗരന്മാർക്കുള്ള കേന്ദ്രങ്ങളായി തടങ്കൽ കേന്ദ്രങ്ങൾ പ്രവർത്തിക്കും. തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരെ നടപടിക്രമങ്ങൾക്ക് അനുസൃതമായി അവരുടെ ജന്മദേശങ്ങളിലേക്ക് നാടുകടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്രമസമാധാനം, ദേശീയ സുരക്ഷ, സാമൂഹിക ഐക്യം എന്നിവയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
Uttar Pradesh to Establish Detention Centers for Illegal Immigrants: Chief Minister Yogi Adityanath has instructed officials to identify and detain individuals without valid documents, visas, or refugee status, aiming to deport them to their home countries. |