ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി അലീമ ഖാൻ. പാക്കിസ്ഥാൻ സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ഇമ്രാൻ ഖാൻ സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെന്നാണ് അലീമ പറഞ്ഞത്. അസിം മുനീറിനെ തീവ്ര ഇസ്‌ലാമിസ്റ്റാണെന്നും അലീമ ആരോപിച്ചു.
- Also Read ഇത് സെലിബ്രിറ്റികളുടെ ഇഷ്ടയിടം, സഞ്ചാരികളുടെ പറുദീസയിൽ ഗൗരി കിഷൻ
‘‘അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റും യാഥാസ്ഥിതികനുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായുള്ള യുദ്ധം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഇസ്‌ലാമിക തീവ്രവാദവും യാഥാസ്ഥിതികത്വവും ഇസ്‌ലാമിൽ വിശ്വസിക്കാത്തവർക്കെതിരെ പോരാടാൻ അദ്ദേഹത്തെ നിർബന്ധിക്കുന്നു.
- Also Read ബഹിരാകാശ ‘വെടിവയ്‌പിൽ’ മുറിവേറ്റ് ചൈന; ഷെൻഷോയ്ക്ക് സംഭവിച്ചത് മുന്നറിയിപ്പ്: പേടകങ്ങൾ ഇനി പേടിക്കണം, എന്തുകൊണ്ട്?
ഇമ്രാൻ ഖാൻ അധികാരത്തിൽ വന്നപ്പോഴെല്ലാം, ഇന്ത്യയുമായും ബിജെപിയുമായും പോലും സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമായിരുന്നു. അസിം മുനീർ എന്ന ഈ തീവ്ര ഇസ്‌ലാമിസ്റ്റ് ഉള്ളപ്പോഴെല്ലാം, ഇന്ത്യയുമായി യുദ്ധം ഉണ്ടാകും. ഇന്ത്യ മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളും ഇതിൽ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്’’ – അലീമ ഖാൻ പറഞ്ഞു. ഇമ്രാൻ ഖാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് പാശ്ചാത്യ ലോകത്തോട് അലീമ അഭ്യർഥിച്ചു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ മറ്റൊരു സഹോദരിയായ ഡോ. ഉസ്മ ഖാൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ എത്തി സഹോദരനെ കണ്ട ശേഷമാണ് ഉസ്മാ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാൻ ഖാൻ മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഉസ്മ ഖാൻ പറഞ്ഞു. ഇരുപതു മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടത്. തന്നെ തടവിലാക്കിയതിനും പീഡിപ്പിക്കുന്നതിനും പിന്നിൽ അസിം മുനീറാണെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചതായും ഉസ്മ പറഞ്ഞിരുന്നു. English Summary:
Aleema Khan alleges that the Pakistan army chief desires war with India: Aleema Khan accuses Asim Munir, Pakistan\“s Army Chief, of being an extreme Islamist who desires war with India, a stark contrast to Imran Khan\“s efforts for peace. |