ഏറ്റുമാനൂർ (കോട്ടയം) ∙ കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം (59) നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിർത്തു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.   
  
 -  Also Read  ആളൊഴിയാൻ കാത്തുനിന്നു; 50 താഴ്ചയിൽ ജീർണിച്ച മൃതദേഹം; ജെസിയുടെ കൊലപാതകം പുറത്തുവന്നത് മക്കളുടെ പരാതിയിൽ   
 
    
 
മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള എതിർപ്പിനെത്തുടർന്ന് വർഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകൾനിലയിലാണ് താമസിച്ചിരുന്നത്. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകൾനിലയിൽ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോൺ വിളിക്കാറുള്ള മക്കൾ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.   
  
 -  Also Read  ഇറാൻ സ്വദേശിനിയുമായി പലതവണ വീട്ടിലെത്തി, മറ്റൊരു യുവതി വന്നതിലും വഴക്ക്; കൃത്യമായി പദ്ധതി തയാറാക്കി കൊലപാതകം   
 
    
 
കിടപ്പുമുറിയിൽ വച്ച് ജെസിയെ മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടർന്ന് സാം മൈസൂരുവിലേക്കു കടന്നു. അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.   
  
 -  Also Read   മരണമെത്തുന്ന നേരത്ത്... ഭയം വേണ്ട, ചികിത്സ നിഷേധിക്കില്ല, മരണത്തിന് വിട്ടുകൊടുക്കലുമല്ല; എന്താണ് ലിവിങ് വിൽ? വിദഗ്ധർ പറയുന്നു   
 
    
 
വീട്ടിൽ താമസിക്കാൻ ജെസി കോടതിയിൽനിന്ന് ഉത്തരവ് നേടിയിരുന്നു. സാമിനും ഇതേവീട്ടിൽ താമസിക്കാൻ അനുമതി നൽകി. മുകൾ നിലയിലേക്ക് പോകാൻ പുറത്തുകൂടി പടികൾ നിർമിച്ചിരുന്നു. ഭാര്യയെ വീട്ടിൽനിന്ന് മാറ്റാൻ സാം ശ്രമിച്ചെങ്കിലും കോടതി ഇടപെടൽ ഉണ്ടായതിനാൽ സാധിച്ചില്ല. ജെസിയെ കൊല്ലാൻ കുറേ നാളുകളായി സാം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. താൻ അവിവാഹിതനാണെന്നാണ് വീട്ടിൽ എത്തുന്ന സ്ത്രീകളോട് സാം പറഞ്ഞിരുന്നത്. താൻ സാമിന്റെ ഭാര്യയാണെന്ന് ചില സ്ത്രീകളോട് ജെസി പറഞ്ഞിരുന്നു. ഇതോടെ സാമിന് വൈരാഗ്യം വർധിച്ചു. വിയറ്റ്നാം സ്വദേശിയായ സ്ത്രീ ചതി മനസ്സിലാക്കി വീട്ടിൽനിന്ന് മടങ്ങിയിരുന്നു. ജെസിയെ കൊലപ്പെടുത്തുമെന്ന് സാം പറഞ്ഞതായി ഇവർ ജെസിക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ജെസി കരുതലോടെയാണ് വീട്ടിൽ താമസിച്ചിരുന്നത്. ക്രൂരമായ പീഡനങ്ങൾ ജെസി നേരിട്ടിരുന്നതായും പൊലീസ് പറയുന്നു. English Summary:  
Wife murder case in Ettumanoor reveals shocking details of domestic abuse and infidelity: husband in Kanakari, Ettumanoor, has been arrested for murdering his wife and disposing of her body in a gorge. The investigation exposed his relationships with multiple foreign women and the long-standing conflicts with his wife. |