ന്യൂഡൽഹി∙ തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതി. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
- Also Read എസ്ഐആർ ചർച്ച ചെയ്യണമെന്നാവശ്യം, പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഉച്ചക്ക് 2 മണിവരെ നിർത്തിവച്ചു
ജയിലിന്റെ ഭൂമിയിൽ നാഷനൽ ഫൊറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനം സ്ഥാപിക്കാനും ഭൂമി വിട്ടു നൽകാൻ കോടതി അനുമതി നൽകി. 32 ഏക്കർ ഭൂമി വീതമാണ് നാഷനൽ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുന്നത്.
- Also Read സ്വകാര്യത കണക്കിലെടുക്കണം; അടച്ചിട്ട മുറിയിൽ വാദം കേൾക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ
നെട്ടുകാൽത്തേരി തുറന്ന ജയിലിന് 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്.
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
- പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
MORE PREMIUM STORIES
ബ്രഹ്‌മോസിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ഭൂമി അനുവദിക്കണമെന്ന് സശസ്ത്ര സീമ ബലും ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. തലസ്ഥാനത്തിന്റെ വികസനത്തിനു വഴിയൊരുക്കുന്ന പദ്ധതികൾക്കാണ് അനുമതിയാകുന്നത്. English Summary:
Supreme Court Approves Land for BrahMos Missile Unit in Thiruvananthapuram: BrahMos missile unit construction gets a green light in Thiruvananthapuram. The Supreme Court has approved the transfer of land for the BrahMos missile unit and other developmental projects, paving the way for expansion and progress in the capital city. |