തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയർ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സന്ദീപ് വാരിയർ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
- Also Read ‘പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നാടകമല്ല; എന്തിനാണ് പിന്നെ പാർലമെന്റ്?’: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി
കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാരിയർ. രാഹുലിന്റെ അഭിഭാഷകനാണ് സന്ദീപിനായും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ പൊലീസ് പൗഡിക്കോണത്തെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. ലാപ്‌ടോപ് വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രാഹുലിന്റെ ഓഫിസിലും പൊലീസ് തിരച്ചില്‍ നടത്തും. English Summary:
Sandeep Warrier Seeks Anticipatory Bail: Rahul Mankootathil MLA\“s case involves anticipatory bail sought by Sandeep Warrier. This follows the arrest of Rahul Easwar in connection with revealing the complainant\“s name in a sexual assault case. Police are conducting evidence collection, including searching Rahul Easwar\“s home and office. |