ബെംഗളൂരു ∙ മുൻ സർക്കാരുകൾ ഭീകരാക്രമണത്തിനു ശേഷം വെറുതെ ഇരിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ പുതിയ ഇന്ത്യ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ തലകുനിക്കുകയോ മടിക്കുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഡുപ്പി ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീകൃഷ്ണ മഠത്തിലെ ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
- Also Read പ്രവചനങ്ങളെ കടത്തിവെട്ടി വീണ്ടും ഇന്ത്യ; ജിഡിപിയിൽ 8.2% മുന്നേറ്റം, എതിരാളികൾ ബഹുദൂരം പിന്നിൽ, താരിഫ് ആഘാതം ഏശിയില്ല
ദേശീയ സുരക്ഷയെ കുറിച്ച് സംസാരിക്കവേ ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, നമ്മുടെ ‘സുദര്‍ശനചക്രം’ ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്നു പറഞ്ഞു. ‘‘ഇത് ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ കണ്ടതാണ്. ഇത് പുതിയ ഭാരതമാണ്. അത് ആര്‍ക്കു മുന്നിലും തലകുനിച്ചിട്ടുമില്ല, പൗരന്മാരെ സംരക്ഷിക്കേണ്ടുന്ന അവസരത്തില്‍ അതില്‍നിന്നു പിന്നോട്ടു പോയിട്ടുമില്ല’’ –പ്രധാനമന്ത്രി പറഞ്ഞു.
- Also Read റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ 4ന് ഇന്ത്യയിൽ; എസ്–400 അഞ്ചെണ്ണം കൂടി വാങ്ങുന്നത് ചർച്ചയാവും
ശത്രുക്കളുടെ ആക്രമണത്തെ ഏറെ കൃത്യതയോടെ തകർക്കാൻ സാധിക്കുമെന്നതിനാലാണ് വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിനു പുരാണത്തില്‍ പരാമര്‍ശിക്കുന്ന ‘സുദര്‍ശനചക്രം’ എന്ന വിളിപ്പേര് നല്‍കിയത്. ഓപ്പറേഷൻ സിന്ദൂറിനിടെയാണ് ‘സുദർശനചക്രം’ ആദ്യമായി പ്രയോഗിച്ചത്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Modi on National Security: Narendra Modi asserts that India no longer hesitates to protect its citizens after terrorist attacks, unlike previous governments. He highlighted the S-400 air defense system, likening it to the Sudarshan Chakra, and its effectiveness demonstrated during Operation Sindoor, emphasizing India\“s commitment to national security. |