നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടന്നതാണ് ഇന്നത്തെ മുഖ്യ വാർത്തകളിലൊന്ന്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന ഔദ്യോഗിക സ്ഥിരീകരണവും ഇന്ന് വാർത്താ പ്രധാന്യം നേടി. അറിയാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.  
 
ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് റെയ്ഡ്. നുംഖോർ എന്ന വാക്കിന് ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്നാണ് അർഥം. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്.  
 
എച്ച്-1ബി വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്സിന്റെ സഹസ്ഥാപകൻ റീഡ് ഹേസ്റ്റിങ്സ്. വിവാദപരമായ പദ്ധതിയെ ‘മികച്ച പരിഹാരം’ എന്നാണ് ഹേസ്റ്റിങ്സ് വിശേഷിപ്പിച്ചത്.Afghanistan to India flight, Landing gear stowaway, Delhi Airport security breach, Kam Air flight, Afghan boy in Delhi, Child stowaway, Unaccompanied minor, International flight security, Malayala Manorama Online News, Delhi Airport news, വിമാന യാത്ര, കുട്ടികളുടെ യാത്ര, ഡൽഹി വിമാനത്താവളം, സുരക്ഷാ വീഴ്ച, കാബൂൾ വിമാനം  
 
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.  
 
യുഎസിലെ ടെക്സസിലുള്ള ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ നടത്തിയ പരാമർശം വിവാദമാകുന്നു. 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയാണ് അലക്സാണ്ടർ ഡങ്കന്റെ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം. ഡങ്കന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.   
 
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നുമാണ് താലിബാന്റെ മുന്നറിയിപ്പ്. താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ ‘മോശം കാര്യങ്ങള്‍’ സംഭവിക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.  
 
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Dulquer Salman, Prithviraj Sukumaran എന്നീ ഫെയ്സ്ബുക് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:  
Today\“s Recap 23-09-2025 |