കൊല്ലൂർ ∙ വിജയദശമി നാളിൽ വിദ്യാരംഭത്തിനായി കേരളത്തിൽനിന്ന് ഉൾപ്പെടെ ഭക്തർ കുരുന്നുകളുമായി കൊല്ലൂരിലെത്തി. പുലർച്ചെ 3ന് നട തുറന്ന് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തിമാരുടെ നേതൃത്വത്തിൽ സരസ്വതി മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിന്റെ വരാന്തയിലുമായി മാതാപിതാക്കൾ കുരുന്നുകളുമായെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചു.
വിദ്യാരംഭത്തിനായി പതിവിലും ആളുകൾ കുറവായിരുന്നു. എങ്കിലും ആയിരത്തോളം കുരുന്നുകൾ വാഗ്ദേവത കൂടിയായ മൂകാംബികയുടെ സന്നിധിയിൽ വച്ച് ഹരിശ്രീ കുറിച്ചതായി മുഖ്യ അർച്ചകൻ രാമചന്ദ്ര അഡിഗ പറഞ്ഞു. ഉച്ചയ്ക്ക് 12ന് നവാന്നപ്രാശ നൈവേദ്യ പൂജയും വൈകിട്ട് 5.30ന് വിജയോത്സവ ചടങ്ങും പൂർത്തിയായതോടെ കൊല്ലൂരിലെ ഈ വർഷത്തെ നവരാത്രി ആഘോഷ ചടങ്ങുകൾക്ക് സമാപനമായി.
English Summary:
Vidyarambham at Kollur Mookambika Temple: Kollur Vidyarambham celebrations marked the start of education for numerous children. |