ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് തിങ്കൾ ഉച്ചയോടെ മുറിച്ചു നീക്കിയത്. ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.  
  
 
കാലിൽ ആണി കയറിയതിനെ തുടർന്നാണു സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. 30 ന് ഡ്രസ്സു ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുപോയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്നു ബന്ധുക്കൾ പറഞ്ഞു. രോഗിയോടോ കൂട്ടിരുപ്പുകാരോടോ ഒന്നും അറിയിക്കാതെയാണു വിരലുകൾ മുറിച്ചതെന്നും ഇവർ പറയുന്നു.     English Summary:  
Woman\“s Toes Amputated Without Consent in Alappuzha Medical College: Medical negligence is suspected in Alappuzha after a woman\“s toes were allegedly amputated without consent at the medical college hospital.  |