ആലപ്പുഴ∙ അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തിയ പതിനേഴുകാരിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെൽട്ടർ ഹോമിലേക്കു മാറ്റി.
നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ടതിനാണു മകൾ കത്തികൊണ്ട് അമ്മയെ കഴുത്തിൽ കുത്തിയത്. ഇന്നലെയായിരുന്നു സംഭവം. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്. English Summary:
Murder attempt: Case filed against 17-year-old girl for attempted murder, girl who stabbed her mother. |