search

തലപ്പത്ത് സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Chikheang 2025-11-24 15:20:59 views 916
  



ന്യൂഡൽഹി ∙ ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയിൽ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.  

  • Also Read ‘ട്രംപിനോടും യുഎസിനോടും നന്ദിയുണ്ടേ’; യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്ന് വൊളോഡിമിർ സെലെൻസ്കി   


ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്നാണ് നിയമബിരുദം നേടിയത്. ഹിസാറിലെ ജില്ലാ കോടതിയിൽ പ്രാക്ടിസ് ആരംഭിച്ച ശേഷം ഒരു വർഷത്തിനുള്ളിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലേക്കു മാറി. സർവീസ് സംബന്ധിയായ കേസുകളിലൂടെ പേരെടുത്തു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലാകുമ്പോൾ പ്രായം 38 വയസ്സായിരുന്നു. തൊട്ടടുത്ത വർഷം സീനിയർ അഭിഭാഷക പദവി ലഭിച്ചു. 2004ൽ 42–ാം വയസ്സിൽ, ഹൈക്കോടതി ജഡ്ജിയായി.  

  • Also Read പ്രതിവർഷം ജീവനൊടുക്കുന്നത് നാൽപതോളം പൊലീസുകാർ; നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...   


പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ 14 വർഷത്തിനു ശേഷം, 2018ൽ ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. 2019ൽ സുപ്രീം കോടതിയിലെത്തി.ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കോളജ് പ്രിൻസിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കൾ.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Justice Surya Kant Sworn in as Chief Justice of India: He was sworn in at Rashtrapati Bhavan, with representatives from several countries in attendance. Justice Surya Kant is expected to serve until February 9, 2027.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1510K

Credits

Forum Veteran

Credits
150123

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com