കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം തിരൂർ വെട്ടം സ്വദേശിയായ 78 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇയാളെ രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെട്ടം പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ അറിയിച്ചു.
നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുപേരുമായി ആകെ എട്ടു പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. പന്തീരങ്കാവ് സ്വദേശിനി രോഗമുക്തി നേടി ഏതാനും ദിവസം മുൻപ് ആശുപത്രി വിട്ടിരുന്നു. English Summary:
Amoebic Meningoencephalitis Confirmed in Malappuram Resident: Amoebic Meningoencephalitis has been confirmed in a 78-year-old man from Malappuram. He is currently receiving treatment at Kozhikode Medical College Hospital. |