ന്യൂഡൽഹി∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമോ ആശ്ചര്യപ്പെടുത്തുന്നതോ അല്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനറുമായ യോഗേന്ദ്ര യാദവ്. തിരഞ്ഞെടുപ്പു ഫലം നിരാശയുണ്ടാക്കുന്നതാണെങ്കിലും ആശ്ചര്യപ്പെടുത്തുന്നതല്ലെന്ന് ‘ദി വയറി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബിഹാറിൽ 200ലേറെ സീറ്റുകളിലാണ് എൻഡിഎ നിലവിൽ വിജയത്തിലേക്കു നീങ്ങുന്നത്.
Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
∙ എൻഡിഎയുടെ വിജയത്തിനു കാരണമായി യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്ന മൂന്നു കാര്യങ്ങൾ
1. ബിഹാറിലെ ഇന്ത്യാ സഖ്യത്തെക്കാൾ വലിയ സഖ്യമാണ് എൻഡിഎ. സഖ്യകക്ഷികളുടെ എണ്ണത്തിൽ ഉൾപ്പെടെ വലുതാണ്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പിന്തുണ കൂടിയായതോടെ എൻഡിഎയെ തോൽപ്പിക്കാൻ കടുപ്പമായി.
2. സാമൂഹിക–ജാതി സമവാക്യങ്ങളിൽ എൻഡിഎക്ക് വലിയ വിഭാഗങ്ങളിൽ നിന്നു വോട്ടുനേടാനുള്ള ശേഷിയുണ്ട്. അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ വോട്ടുകൾ പ്രതീക്ഷിക്കുന്നത് മുസ്ലിം, യാദവ വിഭാഗങ്ങളിൽ നിന്നുമാണ്. എൻഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നാക്കക്കാരിൽ പിന്നാക്കക്കാരുടെ 22 ശതമാനം വരെ പിന്തുണയുമുണ്ട്.
3. ബിഹാറിലെ സ്ത്രീകളുടെ വോട്ടുകൾ കൂടുതൽ എൻഡിഎയിലേക്കു നീങ്ങി. സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്ന തൊഴിൽ യോജന പദ്ധതി എൻഡിഎക്ക് വോട്ടു കിട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. 10,000 രൂപ എന്നത് ബിഹാറിനെ സംബന്ധിച്ച് ഒരു ചെറിയ തുകയല്ല.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
English Summary:
Yogendra Yadav\“s Analysis of Bihar Election Results: NDA\“s victory in the Bihar election was not surprising according to Yogendra Yadav. The NDA had a larger coalition, stronger social equations, and gained significant support from women voters.