തിരുവനന്തപുരം ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎല്‍എയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നല്‍കി. മ്യൂസിയം ജംക്‌ഷനിൽ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. Canada, Lawrence Bishnoi, Terrorists, Khalistan, World News, Canada Adds Lawrence Bishnoi Gang to Terrorist List, Lawrence Bishnoi Canada, Canada terrorist list, Khalistan supporters Canada, Gangster Lawrence Bishnoi, Indian gangster Canada, Malayala Manorama Online News, Canada public safety, സിഖ് കനേഡിയൻ, ബിഷ്ണോയ് സംഘം, Hardip Singh Nijjar, Lawrence Bishnoi terrorist, Canada gangster list 2024, ഖാലിസ്ഥാൻ, ഗാരി ആനന്ദസംഗ്രി, Anti-terrorist measures Canada, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ലെന്നും വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെതെന്നും സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പുറത്താണിത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നിയമനടപടി ആവശ്യപ്പെട്ട് കത്തുനല്‍കിയ ശേഷമാണ് വൈകിയെങ്കിലും ബിജെപി വക്താവിനെതിരെ കേസെടുക്കാന്‍ തയ്യാറായത്. ജനകീയ പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലുന്ന പൊലീസാണ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനോട് മൃദുസമീപനം സ്വീകരിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഗോഡ്സെയുടെ പിന്തുടര്‍ച്ചാക്കാരാണ് മാധ്യമങ്ങളില്‍ ഇരുന്ന് രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ആർക്കു മുന്നിലും കീഴടങ്ങാതെ വര്‍ഗീയതയക്കും ഫാസിസത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ സംഘപരിവാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം വധഭീഷണി. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ വര്‍ഗീയ ഫാസിസ്റ്റിനെതിരെ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും അതിനെതിരെ മുഖം തിരിക്കുകയായിരുന്നു ആഭ്യന്തര വകുപ്പ്. അതിന് കാരണം സിപിഎമ്മിന് ബിജെപിയുമായുള്ള കൂട്ടുക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു. English Summary:
Sunny Joseph Criticizes LDF Government\“s Inaction against Death Threat to Rahul Gandhi: Rahul Gandhi death threat sparks massive protests across Kerala.  |