കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് കേരളത്തിലെത്തിയെന്ന് കസ്റ്റംസ് സംശയിക്കുന്ന ഇരുന്നൂറോളം വാഹനങ്ങളിൽ 39 എണ്ണം കസ്റ്റഡിയിലെടുത്തതു വഴി വാഹന കടത്തിനു താത്കാലിക തടയിട്ടെങ്കിലും 150ഓളം വാഹനങ്ങൾ ഇപ്പോഴും കാണാമറയത്ത്. പൊലീസ് അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെ കസ്റ്റംസ് ഇതിന്റെ അന്വേഷണത്തിലാണ്. എന്നാൽ കാര്യമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് വിവരം. മാത്രമല്ല, വാഹനങ്ങളിൽ പലതും നിയമാനുസൃതം റജിസ്റ്റർ ചെയ്തതാണെന്നു തെളിയിക്കുന്ന രേഖകൾ സഹിതമാണ് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ കസ്റ്റംസിനെ സമീപിച്ചിരിക്കുന്നത്.
ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് വ്യാജ രേഖകള്‍ ഉപയോഗിച്ച് റജിസ്റ്റർ ചെയ്താണ് വാഹനങ്ങൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാൻ അനുവാദമില്ല. അതിനാലാണ് വ്യാജരേഖകൾ ഉപയോഗിച്ചുള്ള റജിസ്ട്രേഷനുകൾ. ഇത്തരത്തിൽ പല കൈകൾ മാറിമറിഞ്ഞാണ് നിലവിലെ ഉടമസ്ഥരിലെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കാർ പിടികൂടിയവർ മുന്നോട്ടു വയ്ക്കുന്ന ന്യായവും ഇതു തന്നെ.
കാർ വാങ്ങുമ്പോൾ അതിന്റെ എൻഒസി അടക്കമുള്ള രേഖകൾ ഉണ്ടോ, എം പരിവാഹനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ, അതനുസരിച്ചുള്ള ആർസി ബുക് അടക്കമുള്ള രേഖകൾ ഉണ്ടോ എന്നിവ വേണം പരിശോധിക്കാൻ. ഇത്തരത്തിൽ എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്നാണ് കസ്റ്റംസിനെയും കോടതിയേയും സമീപിച്ച നടൻ ദുൽഖർ സൽമാൻ പറയുന്നത്. നടന്‍ അമിത് ചക്കാലയ്ക്കലും സമാനമായ അവകാശവാദമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. ഇവരുടെ പേരിലുള്ള വാഹനങ്ങൾ കടത്തിക്കൊണ്ടു വന്നതാണെന്ന് തെളിഞ്ഞാൽ മാത്രമേ വാഹനം പിടിച്ചെടുത്ത് റജിസ്ട്രേഷൻ റദ്ദാക്കാൻ സാധിക്കൂ. ഇവരുടെ അറിവോടയാണ് ഇക്കാര്യം സംഭവിച്ചിരിക്കുന്നത് എന്നു തെളിയിക്കുക എളുപ്പമല്ല എന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.Latest News, Kerala News, Alappuzha News, Bevco, Crime News, Alappuzha stabbing, liquor queue dispute, Beverages outlet violence, serious injury Alappuzha, Raffi stabbed, Vinod arrested, Pichu Iyer Junction incident, Kerala crime news, man stabbed beer bottle, Alappuzha crime, ആലപ്പുഴ കുത്തേറ്റു, ബിവറേജസ് തർക്കം, മദ്യശാല അക്രമം, ക്യൂ തർക്കം, റഫിക്ക് പരിക്ക്, വിനോദ് കീഴടങ്ങി, കേരള വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Alappuzha Stabbing: Man Seriously Injured in Liquor Queue Dispute at Beverages Outlet
എന്നാൽ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി മാത്രമാണ് താൻ പറ്റിക്കപ്പെടുകയായിരുന്നു എന്നും തനിക്ക് നൽകിയ രേഖകളിൽ പ്രശ്നങ്ങളുണ്ടെന്നും വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അന്വേഷണം മുന്നോട്ടു പോകാനുള്ള കസ്റ്റംസിന്റെ ഏറ്റവും വലിയ പിടിവള്ളിയും മാഹിൻ തന്നെയാണ്. മാഹിന്‍ വാഹനം വാങ്ങിയ ഇടനിലക്കാർ അടക്കമുള്ളവർ ഇതിനകം തന്നെ കസ്റ്റംസിന്റെ നിരീക്ഷണ വലയത്തിലുണ്ട് എന്നാണ് സൂചനകൾ. മാഹിനെ വാഹനത്തിന്റെ ഫസ്റ്റ് ഓണർ ആക്കിയതാണ് ഏജന്റുമാർക്ക് പിഴച്ചത്.
അതോടൊപ്പം, ഭൂട്ടാനിൽ നിന്ന് ആയിരത്തോളം വാഹനങ്ങൾ നിയമാനുസൃതമല്ലാതെ കൊണ്ടുവന്ന് രാജ്യത്ത് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് പറയുമ്പോഴും മറ്റു സംസ്ഥാനങ്ങളിലെത്തിയിട്ടുള്ള വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം നംവബറിൽ കോയമ്പത്തൂരിൽ രണ്ട് കണ്ടെയ്നറുകളിലായി എത്തിച്ചു പൊളിച്ച വാഹനങ്ങൾ പിടികൂടിയതാണ് കസ്റ്റംസിന്റെ നിലവിലെ നടപടികളുടെ പശ്ചാത്തലം. ഇത് ആർക്കു വേണ്ടിയാണെന്നോ, ആരു കൊണ്ടുവന്നതാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നുമില്ല. ഇതിനു പിന്നാലെ തന്റെയടുക്കലും കസ്റ്റംസ് പരിശോധനയ്ക്ക് വന്നിരുന്നുവെന്നും രേഖകൾ ഹാജരാക്കിയതാണെന്നും അമിത് ചാക്കാലയ്ക്കാലാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ഏതൊക്കെ വാഹനങ്ങളാണ് അതിർത്തി കടന്ന് പുതിയ മേൽവിലാസവുമായി രാജ്യത്തെ പല സംസ്ഥാനങ്ങളിലുമെത്തിയിട്ടുള്ളത് എന്നതിന്റെ വിവരങ്ങൾ കസ്റ്റംസിന്റെ പക്കലുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഇതുവരെ 39 വാഹനങ്ങൾ പിടിച്ചെടുക്കാനേ സാധിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഈ വാഹനങ്ങളെ തേടി അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്.  |