ബ്യൂനസ് ഐറിസ് ∙ അർജന്റീനയെ ഞെട്ടിച്ച് മൂന്നു യുവതികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നത് ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിങ് നടത്തി ലഹരിസംഘം. 20 വയസ്സുകാരായ ബന്ധുക്കളായ മൊറീന വെർഡി, ബ്രെൻഡ ഡെൽ കാസ്റ്റിലോ എന്നിവരും 15 വയസ്സുകാരി ലാറ ഗുട്ടെറസുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്യൂനസ് ഐറിസിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് കാണാതായി അഞ്ചു ദിവസത്തിനു ശേഷം മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇരകളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി ബന്ധുക്കളടക്കമുള്ളവർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. കൊലപാതകം ഇൻസ്റ്റഗ്രാമിൽ തത്സമയം സംപ്രേഷണം നടത്തിയത്, ഒരു സ്വകാര്യ അക്കൗണ്ടിലെ 45 അംഗങ്ങൾ കണ്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. Kerala news, Thiruvananthapuram news, CPM leader suicide, Vizhinjam news, Malayala Manorama Online News, Local news Kerala, Suicide in Thiruvananthapuram, Kerala political news, Latest Malayalam news, News today, ആത്മഹത്യ, സിപിഎം നേതാവ്, വിഴിഞ്ഞം, തിരുവനന്തപുരം വാർത്ത, കേരളം, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, Vizhinjam Stanly, വിഴിഞ്ഞം സ്റ്റാൻലി
മകളുടെ മൃതദേഹം അതിക്രൂര പീഡനങ്ങൾക്കൊടുവിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നെന്ന് ബ്രെൻഡയുടെ പിതാവ് പറഞ്ഞു. ഒരു മൃഗത്തോട് ചെയ്യാവുന്നതിലും അപ്പുറം ക്രൂരതയാണ് പ്രതികൾ അവരോടു ചെയ്തത് എന്നായിരുന്നു ഇരകളുടെ മുത്തച്ഛന്റെ പ്രതികരണം. കേസിൽ ഇതുവരെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതായി ദേശീയ സുരക്ഷ മന്ത്രി പട്രീഷ്യ ബുൾറിച്ച് പറഞ്ഞു. അറസ്റ്റിലായവരിൽ മൂന്നു പേർ പുരുഷന്മാരും രണ്ടു പേർ സ്ത്രീകളുമാണ്.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന 20 വയസ്സുള്ള പെറു സ്വദേശിയുടെ ഫോട്ടോ അധികൃതർ പുറത്തുവിട്ടു. ഇയാൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾ യുവതികളുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പറിച്ചെടുക്കുകയും തല്ലുകയും ശ്വാസംമുട്ടിക്കുകയും ചെയ്തതായി അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതികൾ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും കുടുംബത്തിന്റെ അറിവില്ലാതെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നുമാണ് വിവരം. എന്നാൽ, ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PolicialesON എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Three Women Brutally Murdered in Argentina: Three young women were brutally murdered in Argentina by Drugs mafia, and the crime was allegedly live-streamed on Instagram, sparking public outrage and protests.  |