ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും യുഎസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുഎസ് വ്യാപാരക്കരാർ, ഇരട്ട തീരുവ, എച്ച്1ബി വീസയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയെല്ലാം ചർച്ചയിൽ വിഷയമായെന്നാണു സൂചന. വ്യാപാര ചർച്ചകൾക്കായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യുഎസിലുണ്ട്.
English Summary:
New Delhi: Jaishankar, Rubio Discuss India-US Trade, H1B Visas & Double Taxation |