കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടു വന്നതെന്നു സംശയിച്ച് കസ്റ്റംസ് തിരയുന്ന ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള കാർ കണ്ടെത്തി. കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്‍ നിന്നാണ് കസ്റ്റംസ് ഈ വാഹനം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർ കണ്ടെത്തിയതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. കർണാടക റജിസ്ട്രേഷനിലുള്ള ഈ വാഹനം ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
നേരത്തേ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് മറ്റൊരു കാർ കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിൽ തങ്ങൾ സംശയിക്കുന്ന 4 വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നുത്. Saji Cheriyan, Amritanandamayi, Kerala Politics, CPI Binoy Viswam, Ayyappa Temple Development, Minister Saji Cheriyan, Malayala Manorama Online News, Amritanandamayi Birthday Celebration, Kerala Government, LDF Stance on Religion, സജി ചെറിയാൻ, അമൃതാനന്ദമയി, അയ്യപ്പ ക്ഷേത്രം, ബിനോയ് വിശ്വം, കേരള രാഷ്ട്രീയം, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ, മനോരമ ഓൺലൈൻ
ഡിഫൻഡർ പിടിച്ചെടുത്ത ദിവസം തൃശൂർ റജിസ്ട്രേഷനിലുള്ള ഒരു കാർ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അത് ദുൽഖറിന്റെ ഉടമസ്ഥതയിലായിരുന്നില്ല. തുടർന്ന് 2 വാഹനങ്ങൾക്കു വേണ്ടിയുള്ള തിരച്ചലിലായിരുന്നു കസ്റ്റംസ്. ഈ വാഹനങ്ങൾ ഹാജരാക്കാൻ കസ്റ്റംസ് ദുൽഖറിനോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്.
ഇന്ത്യൻ ആർമിയാണ് ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ള നിസാൻ പട്രോളിന്റെ ഫസ്റ്റ് ഓണറായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇത് വ്യാജമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഈ കാർ സ്വന്തമാക്കിയത് സഞ്ജയ് എന്നൊരു ഹിമാചൽ സ്വദേശിയാണെന്നും അയാളിൽ നിന്നാണ് ദുൽഖർ ഈ വാഹനം സ്വന്തമാക്കിയത് എന്നുമാണ് കസ്റ്റംസിന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നത്. വാഹന കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തുന്ന പരിശോധനകളിൽ ദുൽഖറിനെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഡിഫൻഡർ പിടിച്ചെടുത്ത നടപടിക്കെതിരെ ദുൽഖർ നൽകിയ ഹർജിയിൽ ഹൈക്കോടതി കസ്റ്റംസിൽ നിന്ന് മറുപടി തേടിയിരുന്നു. ചൊവ്വാഴ്ച ഇതു പരിഗണിക്കാനിരിക്കെയാണ് കസ്റ്റംസ് മറ്റൊരു വാഹനം കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇക്കാര്യങ്ങൾ കേസ് പരിഗണിക്കുമ്പോൾ കസ്റ്റംസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. താൻ നിയമാനുസൃതമാണ് കാർ സ്വന്തമാക്കിയതെന്നും രേഖകളെല്ലാം ഹാജരാക്കിയിട്ടും കസ്റ്റംസ് വാഹനം വിട്ടു നല്‍കുന്നില്ല എന്നുമാണ് ദുൽഖർ ഹർജിയിൽ പറയുന്നത്. അതിനിടെ, ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ നേരിട്ടു ഹാജരാകാൻ കസ്റ്റംസ് ദുൽഖറിന് ഉടൻ സമൻസ് അയച്ചേക്കും. English Summary:
Dulquer Salmaan car, suspected to be smuggled from Bhutan, has been seized by customs officials. The car, which was also featured in his movie \“Lucky Baskhar\“, was found at a relative\“s apartment in Kochi following a tip-off.  |