തലയോലപ്പറമ്പ് (കോട്ടയം)∙ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം. കരിപ്പാടം ദാറു സുബഹ് വീട്ടിൽ ടി.എം.റഷീദിന്റെ മകൻ മുർത്തസ അലിൻ റഷീദ് (27), വൈക്കം പുളിംതുരുത്തിൽ അബുവിന്റെ മകൻ റിദിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. മുർത്തസ അലിൻ റഷീദിന്റെ സംസ്‌കാരം കരിപ്പാടം മുഹിയുദീൻ ജമാ മസ്‌ജിദിൽ നടത്തും. മാതാവ് സജിത റഷീദ്, സഹോദരങ്ങൾ റിതു റഷീദ്, റയിസലി റഷീദ്. വെട്ടിക്കാട്ടുമുക്കിൽ ഫോർഷ് ലാൻഡ് എന്ന സ്‌ഥാപനം നടത്തി വരികയായിരുന്നു.NSS General Secretary, G. Sukumaran Nair, NSS meeting, Kerala Politics, LDF Government, NSS Stand on LDF, Sabarimala Acharam, Faith Protection, Malayala Manorama Online News, NSS Budget 2024-25, എൻഎസ്എസ്, സുകുമാരൻ നായർ, എൽഡിഎഫ്, ശബരിമല, നായർ സമുദായം
റിദിക് മുഹമ്മദിന്റെ സംസ്‌കാരം ഉദയനാപുരം നക്കംതുരുത്ത് ജുമാ മസ്‌ജിദിൽ നടത്തും. മാതാവ് മാതാവ് റുക്ഷാന, സഹോദരങ്ങൾ അമാൻ, റിസാൻ. വിദേശത്തായിരുന്ന റിദിക് മുഹമ്മദ് ഒരു മാസം മുൻപ് നാട്ടിൽ മടങ്ങി എത്തി ബിസിനസ് നടത്തി വരുന്നതിനിടെയാണ് അപകടം.
ഇരുവരും അവിവാഹിതരാണ്. എറണാകുളത്തുനിന്നും കോട്ടയത്തേക്ക് റഫ്രിജറേറ്ററുമായി പോയ ലോറിയും എതിരെ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. വൈക്കത്തുള്ള റിദിക്കിന്റെ വീട്ടിൽ നിന്നും വെട്ടിക്കാട്ടുമുക്കിലുള്ള മുർത്തസയുടെ സ്‌ഥാപനത്തിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗവും തകർന്നു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. English Summary:
Kottayam Accident: Two young men died in a car and lorry collision near Talayolaparambu. The accident occurred late Friday night, resulting in significant traffic disruption and a police investigation.  |