ഡെറാഡൂൺ∙ വിവാഹത്തിന് ദേഹം മുഴുവൻ സ്വർണാഭരണവുമായി ഒരുങ്ങി നിൽക്കുന്ന വധു. പല കല്യാണ വീടുകളിലെയും കാഴ്ചയാണിത്. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ കന്തർ, ഇന്ധ്രാണി വില്ലേജുകളിൽ ഇനി ഈ കാഴ്ച കാണാൻ കഴിയില്ല. വിവാഹത്തിന് കൂടുതൽ സ്വർണാഭരണങ്ങൾ അണിയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
- Also Read ഡോ.അമലിന്റെ യാത്ര സുഹൃത്തിനെ കാണാൻ, മരക്കുറ്റിയിൽ ഇടിച്ചശേഷം തോട്ടിലേക്ക് വീണു; ആരും കണ്ടില്ല, ഞെട്ടലിൽ സഹപ്രവർത്തകർ
പഞ്ചായത്ത് അധികൃതരുടെ നിർദേശമനുസരിച്ച് വിവാഹിതയാകുന്ന സ്ത്രീകൾ 3 സ്വർണാഭരണങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളു. താലിമാല, മൂക്കുത്തി, കമ്മൽ ഇവ മാത്രം അണിഞ്ഞാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടുതൽ ആഭരണം അണിഞ്ഞാൽ 50,000 രൂപ പിഴയടയ്ക്കണം.
- Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
ഉയർന്ന സ്വർണവില കാരണം വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിന് പല കുടുംബങ്ങളും ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് അധികൃതർ പറയുന്നത്. സ്ത്രീകൾ വിഷയത്തെ സ്വാഗതം ചെയ്തെങ്കിലും പല ഇടങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരുന്നുണ്ട്.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
ആഭരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുന്നവർ എന്തുകൊണ്ട് പുരുഷൻമാരുടെ മദ്യപാനം കുറയ്ക്കാനായി മുൻകൈ എടുക്കുന്നില്ലെന്ന് പലരും ചോദിച്ചു. സ്വർണം എപ്പോഴും ഭാവിയിലേക്കുള്ള കരുതലാണെന്നും വെറുതെ മദ്യം വാങ്ങി പണം കളയുന്നതിലാണ് മാറ്റം വരുത്താൻ അധികൃതർ ശ്രമിക്കേണ്ടതെന്നും നാട്ടുകാർ പറഞ്ഞു. English Summary:
Gold jewelry limit is the main focus of new rules in Uttarakhand weddings. Panchayat authorities are restricting the number of gold ornaments a bride can wear to reduce wedding costs. This initiative aims to ease financial burdens on families but has sparked mixed reactions. |