ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്‌ച റഫാൽ വിമാനത്തിൽ സഞ്ചരിക്കും. രാവിലെ ഹരിയാനയിലെ അംബാലയിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നായിരിക്കും യുദ്ധവിമാനത്തിൽ കയറുക. രാഷ്ട്രപതി ഭവൻ ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത് രണ്ടാം തവണയാണ് രാജ്യത്തിന്റെ സർവസൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.  
  
 -  Also Read  കുരുന്നുകൾക്ക് മിഠായി സമ്മാനിച്ച് രാഷ്ട്രപതി; മാഞ്ഞുപോകില്ല, ആ മിഠായികളുടെ മധുരം   
 
    
 
നേരത്തെ സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. 2023 ഏപ്രിൽ 8 നായിരുന്നു രാഷ്ട്രപതി സുഖോയ്–30 യുദ്ധവിമാനത്തിൽ പറന്നത്. അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നായിരുന്നു അന്ന് രാഷ്ട്രപതി സുഖോയ്-30 യുദ്ധവിമാനത്തിൽ സഞ്ചരിച്ചത്. English Summary:  
Rafale fighter jet is set to be flown by President Draupadi Murmu: This marks her second journey in a fighter jet, following her Sukhoi-30 experience in April 2023. |   
                
                                                    
                                                                
        
 
    
                                     
 
 
 |