deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കേരള കർഷകരുടെ ആ‘പത്ത്’ വർഷങ്ങൾ

Chikheang 7 day(s) ago views 282

  

  

  



മലയാളികൾ ഇത്തവണയും ഓണം ഗംഭീരമായി ആഘോഷിച്ചു. ബവ്റിജസ് കോർപറേഷൻ റെക്കോർഡ് കച്ചവടം നടത്തി. തമിഴ്‌നാട്ടിൽനിന്നു പൂക്കളെത്തിയതുകൊണ്ട് മനോഹരമായ പൂക്കളങ്ങൾ ഒരുങ്ങി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് അരിയെത്തുമെന്ന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ഉറപ്പാക്കി. ഓണസദ്യ വിളമ്പുന്ന റസ്റ്ററന്റുകളിൽ വൻതിരക്കായിരുന്നു. കിഴിവുകളുടെയും ഇഎംഐകളുടെയും പിൻബലത്തിൽ മറ്റു കച്ചവടങ്ങളും തകൃതിയായി നടന്നു. എല്ലാം ശുഭമായി പര്യവസാനിച്ചു.

  • Also Read റോബട്ടിക്സ്, ഡ്രോൺ... കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകളുടെ വിപ്ലവം : മന്ത്രി കൃഷ്ണൻകുട്ടി   


വിളവെടുപ്പുത്സവമായിരുന്ന ഓണം ഇന്നില്ല. പൂക്കളും പച്ചക്കറികളും പുത്തരിയും അയൽനാടുകളിൽനിന്ന് എത്തിക്കേണ്ട സ്ഥിതി! ഈ ഓണത്തിനു സന്തോഷിക്കാൻ നമ്മുടെ കർഷകർക്ക് എന്തെങ്കിലും കാരണമുണ്ടായിരുന്നോ? കേന്ദ്രസർക്കാർ സ്രോതസ്സുകളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കേരളത്തിലെ കർഷകർക്കു വളരെക്കാലമായി വരുമാനം നാമമാത്രമായിപ്പോലും വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. കേരളത്തിലെ കർഷകരുടെ കഴിഞ്ഞ പതിറ്റാണ്ടിലെ വരുമാനനില വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനം. 2011-12ലെ വിലനിലവാരംവച്ചുള്ള യഥാർഥ വരുമാനമാണ് ഇവിടെ പരിഗണിക്കുന്നത്.   ടി.നന്ദകുമാർ

10 വർഷം: വരുമാനക്കണക്ക്

നിതി ആയോഗ് അംഗമായ രമേഷ് ചന്ദ് തയാറാക്കിയ ‘കൃഷിമേഖലയുടെ പ്രകടനം 2014-24’ റിപ്പോർട്ട് നോക്കാം. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും മൊത്തം മൂല്യവർധന 2014-24 ദശകത്തിൽ 3.69% വാർഷികനിരക്കിൽ വളർന്നെന്ന് അദ്ദേഹം കണക്കാക്കുന്നു. മത്സ്യക്കൃഷി (9.4%), കന്നുകാലി വളർത്തൽ (5.76%), ഉദ്യാനക്കൃഷി (3.94%) എന്നീ മേഖലകളാണ് ഈ വളർച്ചയ്ക്കു കരുത്തേകിയത്. ഭക്ഷ്യധാന്യ മേഖലയിലെ വളർച്ച 2.63% മാത്രമായിരുന്നു.

  • Also Read ആരാധന താച്ചറോട്, ഇന്ദിരയെപ്പോലെ അധികാരത്തിൽ; ആദ്യ വെല്ലുവിളി ട്രംപിന്റെ വരവ്; ‘യാകൂസാനി’ വിനയാകുമോ ‌ജപ്പാന്റെ ഉരുക്കു വനിതയ്ക്ക്?   


സംസ്ഥാനത്തെ കൃഷിയിലും അനുബന്ധമേഖലകളിലുമുള്ള ‘വ്യവസ്ഥാപരമായ അപര്യാപ്തത’കളിലേക്കാണ് പത്തുവർഷത്തെ (2014-24) കണക്ക് വിരൽചൂണ്ടുന്നത്. ഈ കാലയളവിൽ ഏതു പാർട്ടി ഭരിച്ചുവെന്നതിന് ഇവിടെ പ്രസക്തിയില്ല. കേരളത്തിലെ കൃഷിയുടെ മാത്രം മൊത്തം മൂല്യവർധന പരിഗണിച്ചാൽ, വിളകളുടെ വളർച്ചനിരക്ക്: –0.35%, ഉദ്യാനക്കൃഷിയുടേത്: +0.59%, ഉദ്യാനക്കൃഷിയിതര വിളകളുടേത്: –0.59% എന്നിങ്ങനെയാണ്.

കർഷകരുടെ ശരാശരി വരുമാനം

ശരാശരി കേരള കർഷകന്റെ മൊത്തം വരുമാനത്തിന്റെ 20% മാത്രമാണ് കൃഷിയിൽനിന്നുള്ളത്. മൃഗപരിപാലനംകൂടി ചേർത്താലും വരുമാനം 26% മാത്രം. വരുമാനത്തിന്റെ പകുതിയെങ്കിലും കൃഷിയിൽനിന്ന് (വിളകൾ, മൃഗപരിപാലനം, മത്സ്യക്കൃഷി) സമ്പാദിക്കുന്നയാൾ എന്നു കർഷകനെ നിർവചിച്ചാൽ, സംസ്ഥാനത്ത് അങ്ങനെയുള്ള എത്ര കർഷകരുണ്ടാകും? അവരുടെ വരുമാനത്തിന്റെ പകുതിയിലധികവും (57%) ശമ്പളത്തിൽനിന്നും കൂലിയിൽനിന്നുമാണ്. കേരളത്തിലെ ഭൂരിഭാഗം കർഷകരുടെയും പ്രധാന സാമ്പത്തികവൃത്തി കൃഷിയല്ലാതായി. കർഷകന്റെ വരുമാനത്തിൽ കൃഷിയുടെ പങ്ക് ഓരോ സർവേയിലും കുറഞ്ഞുവരുന്നു. ഭാവിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഉണ്ടാകുമെന്നു സൂചിപ്പിക്കുന്ന ഒന്നും കാണാനില്ല.   

പല പല പദ്ധതികൾ

കർഷകർക്കായുള്ള സർക്കാർ പദ്ധതികൾക്ക് ഒരു പഞ്ഞവുമില്ല! സർക്കാർ രൂപീകരിച്ച അതോറിറ്റികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും എണ്ണം പെരുകുന്നു. ഇവ യഥാർഥത്തിൽ കർഷകരെ സഹായിച്ചിട്ടുണ്ടോ? കർഷകർതന്നെ ഉത്തരം നൽകട്ടെ.

കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് ഹെക്ടറിന് ഏറ്റവും കൂടുതൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുള്ളതു കേരളത്തിലാണെന്നു പറയപ്പെടുന്നു. കൃഷിഭവനുകൾ സ്മാർട്ടാക്കുകയാണെന്നു സർക്കാർ പറയുന്നു. അവ സ്മാർട്ടും ഡിജിറ്റൈസ്ഡുമായാൽ പിന്നെ ഇത്രയധികംപേരുടെ ആവശ്യമുണ്ടോ? മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യക്കൃഷി എന്നിവ സംയോജിപ്പിച്ചുള്ള ബഹുവിള കൃഷിരീതികളിലേക്കും ഉയർന്നമൂല്യമുള്ള ഉദ്യാനക്കൃഷിയിലേക്കും കർഷകർ തിരിയുമ്പോൾ (കർഷകശ്രീ പുരസ്കാര ജേതാക്കളുടെ കൃഷിസ്ഥലങ്ങൾ സന്ദർശിച്ചാൽ ഇതു മനസ്സിലാകും) ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കൃഷിഭവനുകൾക്കു കഴിയുന്നുണ്ടോ? അതോ സഹായധനവും തൈകളും വിതരണം ചെയ്യുന്നതിൽ മാത്രം ഒതുങ്ങിപ്പോകുകയാണോ?

പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥ ഇതിലും ദയനീയം. ദേശീയ– സംസ്ഥാനതലങ്ങളിൽ ‘വില സെറ്റ് ചെയ്യാൻ’ തക്ക വിപണനശേഷി ഇവയ്ക്കുണ്ടോ? ഈ വെള്ളാനക്കൂട്ടം ജനങ്ങൾക്ക് ഒരു നന്മയും ചെയ്തിട്ടില്ലെന്നു വേണം കരുതാൻ. വാസ്തവത്തിൽ, അവ അനാവശ്യ ചെലവുകൾ അടിച്ചേൽപിക്കുകയാണ്.

പുതിയ പദ്ധതി

നിലവിലുള്ളവ പോരാഞ്ഞിട്ടെന്നപോലെ, പുതിയ ലോകബാങ്ക് പദ്ധതിയുടെ ഭാഗമായി കർഷകരെ മൂല്യവർധനയ്ക്കു സഹായിക്കാൻ 100 കോടി രൂപയുടെ ഓഹരി മൂലധനവുമായി കാബ്കോ (KABCO) രൂപീകരിച്ചിരിക്കുന്നു. കേരളത്തിലെ കൃഷിയെക്കുറിച്ചു ഗൗരവമായി പഠിക്കുന്ന ഏതൊരാൾക്കും മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ നിരർഥകത മനസ്സിലാക്കാൻ കഴിയും. വലിയ ആഘോഷത്തോടെ ആരംഭിച്ച ലോകബാങ്ക് പദ്ധതിയായ ‘കേര’യ്ക്കും (KERA - Kerala Climate Resilient Agri-Value Chain modernisation) കാര്യമായ ഫലം ഉണ്ടാക്കാനായിട്ടില്ല. കേരളത്തിലെ ഭക്ഷ്യ-കാർഷിക മേഖലയുടെ പ്രതിരോധശേഷിയും വാണിജ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. സംസ്ഥാന സർക്കാരിന്റെ 709 കോടി രൂപയും ലോകബാങ്കിൽനിന്നുള്ള വായ്പയായ 1650 കോടിയും വകയിരുത്തി 4 ലക്ഷം കർഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ (തെറ്റായ വിവരങ്ങളെന്ന ആരോപണമില്ല) എങ്ങനെ ചോർന്നു എന്നറിയാൻ സർക്കാർ സമിതിയെ വച്ചെന്നാണ് അവസാനം കേട്ടത്. സർക്കാർതന്നെ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന ഉത്തരവാദിത്തം അവർ മറന്നോ? ഇതു ലോകബാങ്കിൽനിന്നുള്ള സഹായധനമല്ല; നികുതിദായകരുടെ പണമാണ്. വിവരങ്ങൾ അറിയാൻ അവർക്ക് അവകാശമുണ്ട്. ഇതിലെ പിഴവുകൾ പുറത്തുവരുമ്പോഴേക്കും പണം ചെലവഴിച്ചു കഴിഞ്ഞിരിക്കും, കേരളം വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാകും! എത്ര സുതാര്യ സുന്ദരം!

എന്തു ചെയ്യണം?

കേരളത്തിലെ കാർഷികനയങ്ങളും നിയന്ത്രണങ്ങളും പദ്ധതികളും പൂർണമായി പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊള്ളയായ അവകാശവാദങ്ങൾക്ക് ഒരു നിലനിൽപുമില്ല. കർഷകർക്ക് ഇതു മനസ്സിലായിത്തുടങ്ങി. ഇനിയെങ്കിലും കർഷകരെ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവാക്കുക. പിന്നോട്ടടിക്കുന്ന നിയമങ്ങൾ പിൻവലിക്കുക, പ്രവർത്തനക്ഷമമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളും ബോർഡുകളും അടച്ചുപൂട്ടുക. എല്ലാ പദ്ധതികളുടെയും സബ്സിഡികളുടെയും കാര്യത്തിൽ പുനരാലോചന കൂടിയേ തീരൂ. ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഓഫിസുകളുടെ പ്രവർത്തനം വിലയിരുത്തുക. കർഷകരുടെ വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ നിയന്ത്രണങ്ങളിൽനിന്നു കർഷകരെ മോചിപ്പിക്കുക. സമ്പൂർണ പൊളിച്ചെഴുത്തു മാത്രമാണ് പ്രതിവിധി.

അനാവശ്യ നിയന്ത്രണം

കർഷകർക്കെതിരായ നിയന്ത്രണങ്ങൾക്ക് ഒരു കുറവുമില്ല. ആവശ്യമില്ലാത്ത അനേകം നിയന്ത്രണങ്ങളുണ്ട്. ഒരെണ്ണം പറയാം: നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം. ഇതു കർഷകരെയോ ഉപഭോക്താക്കളെയോ സഹായിച്ചില്ലെന്നു മാത്രമല്ല, കർഷകർക്കു പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നെൽക്കൃഷിയുടെ വിസ്തൃതി കൂടുകയല്ല, കുറയുകയാണുണ്ടായത്. ഉൽപാദനവും കൂടിയില്ല. കാർഷിക പ്രോത്സാഹന നിധി രൂപീകരിക്കാൻ 2018ൽ നിയമഭേദഗതി വരുത്തി. നിയമപ്രകാരം പിരിക്കുന്ന എല്ലാ ഫീസും ചാർജുകളും ഈ അക്കൗണ്ടിൽ നിക്ഷേപിക്കണമായിരുന്നു. എന്നാൽ, കർഷകരിൽനിന്നു സർക്കാർ ഫീസുകളും ചാർജുകളും പിരിച്ചെടുത്ത് കൃഷിയൊഴികെ മറ്റെല്ലാറ്റിനും വേണ്ടി ചെലവഴിച്ചു. സാമൂഹികപ്രവർത്തകനായ ഒരാൾ ഹൈക്കോടതിയെ സമീപിച്ച് ഈ കൃത്യവിലോപം വെളിച്ചത്തു കൊണ്ടുവന്നു. നിയമം പ്രാബല്യത്തിൽ വന്നതുമുതൽ 2024 ഒക്ടോബർ 18 വരെ ഭൂമി തരംമാറ്റത്തിലൂടെ 1,510 കോടി രൂപ പിരിച്ചെടുത്തെന്നും വെറും 6 ലക്ഷം രൂപ മാത്രമാണ് നെൽവയലുകളുടെ പുനരുദ്ധാരണത്തിനായി നീക്കിവച്ചതെന്നും കോടതി കണ്ടെത്തി. കർഷകരോടുള്ള പ്രതിബദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണം!

സർക്കാരിനില്ലേ ആശങ്ക?

10 വർഷമായി കർഷകർ ഒരേ വരുമാനനിലവാരത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, ഇതു സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ടൊരു ആശങ്കയാകേണ്ടതല്ലേ? കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ ഓരോ വർഷവും ഏറുന്ന, മൊത്തം ചെലവിനെത്തന്നെ ഇതു ചോദ്യം ചെയ്യുന്നില്ലേ? പദ്ധതികൾ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നില്ലെങ്കിൽ, പിന്നെ അവകൊണ്ട് എന്തു നേട്ടം? ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ മിൽമപോലും വിജയിച്ചതായി കാണുന്നില്ല.

(മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ലേഖകൻ കേന്ദ്ര കാർഷിക, ഭക്ഷ്യ സെക്രട്ടറിയും നാഷനൽ ഡയറി ഡവലപ്മെന്റ് ബോർഡ് അധ്യക്ഷനുമായിരുന്നു)
English Summary:
The Stagnant Income of Kerala Farmers: Kerala farmer income has stagnated over the past decade, leading to a concerning situation for the state\“s agricultural community. The primary focus needs to be on reforming agricultural policies and prioritizing farmers\“ well-being to address this crisis and revitalize the sector. A comprehensive overhaul of the existing systems is essential to improve farmer income and ensure the sustainability of agriculture in Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71840