വയോധികയായ അമ്മയെ ശകാരിക്കുകയും ‘എടീ’ എന്നുൾപ്പെടെ വിളിച്ച് മർദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നടിയുടെ വിഡിയോ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അവിടെയും തീരുന്നില്ല. പ്രായമായ മാതാപിതാക്കളെ പുറത്താക്കി മക്കൾ, അമ്മയെ കെട്ടിയിട്ട് മർദിച്ച് മകൻ, അച്ഛനെ പട്ടിണിക്കിടുന്ന മക്കൾ... സാക്ഷരകേരളത്തിന്റെ മുഖത്തെ കറുത്ത പാടുകളായി ഇത്തരം സംഭവങ്ങൾ ഏറെയാണ്. ജീവിതത്തിന്റെ വസന്തകാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ് നമ്മുടെ വയോജനങ്ങൾ. അവരോടു നാം തിരിച്ചു കാണിക്കുന്ന ഈ സമീപനം ആശാസ്യകരമാണോ എന്ന വീണ്ടുവിചാരത്തിന് സമയം അതിക്രമിച്ചു കഴിഞ്ഞു. വൃദ്ധരോടുള്ള അവഗണനയും ക്രൂരമായ പെരുമാറ്റങ്ങളും ഇന്നൊരു വാർത്ത പോലും അല്ലാതായിരിക്കുന്നു. താന്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽനിന്നു പോലും പുറന്തള്ളപ്പെടുന്ന സാഹചര്യങ്ങളിലാണ് ഇന്നു പല വയോജനങ്ങളും ജീവിക്കുന്നത്. വർധിച്ചു വരുന്ന ഉപഭോഗ സംസ്കാരവും അണുകുടുംബ ജീവിതരീതിയുമൊക്കെ വയോജനങ്ങൾ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നതിലേക്കു നയിച്ചിട്ടുണ്ട്. ഇതിനോടൊക്കെ നിസ്സംഗമായി മുഖം തിരിക്കുമ്പോൾ ഒരു കാര്യം നമ്മളെല്ലാം ഓർക്കണം– അനിവാര്യമായ ഈ വിധിയാണ് നമ്മളെയും കാത്തിരിക്കുന്നത്. മെഡിക്കൽ കോളജുകളുടെയും സർക്കാർ ആശുപത്രികളുടെയും വരാന്തകളിലും തെരുവിലുമെല്ലാം ‘സ്വയം’ അനാഥരെന്ന് മുദ്രകുത്തിയ എത്രയോ പേർ ഉണ്ടായിരിക്കാം. ഇവരുടെ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? English Summary:
Once a Concerning Reality in the US, the Rise of Single Room Occupancies (SROs) in Kerala raises a Vital Question: Do our Elderly People need much more Care and Attention? Dr. P.B. Gujral explores this in his column, \“Dead Coding\“. |