അയ്യേ... മുലപ്പാൽ ദാനം ചെയ്യുമോ? ഇതെന്ത് കഥ! ഇന്ത്യൻ ബാഡ്മിന്റൻ മുൻതാരം ജ്വാല ഗുട്ട 30 ലീറ്റർ മുലപ്പാൽ ദാനം ചെയ്തെന്ന വാർത്ത കേട്ടവരുടെ കൗതുകം ഇനിയും അവസാനിച്ചിട്ടില്ല. അതിലും കഷ്ടമാണ് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളുടെ കമന്റ് ബോക്സ്. കളിയായും കാര്യമായും ആളുകൾ വിഷയം ആഘോഷിച്ചു. എന്നാൽ ചിരിച്ചു തള്ളേണ്ട വിഷയമല്ല ഇത്. മാത്രവുമല്ല ഇതിനെപ്പറ്റിയുള്ള അവബോധവും അത്യാവശ്യമായിരിക്കുകയാണ്. പ്രത്യേകിച്ച് ഇതൊരു ജീവന്‍രക്ഷാ ദൗത്യം കൂടിയാകുമ്പോൾ... ‘‘മുലപ്പാൽ ജീവൻ രക്ഷിക്കുന്നു. നിങ്ങൾക്ക് ദാനം ചെയ്യാൻ സാധിക്കുമെങ്കിൽ സഹായം ആവശ്യമുള്ള കുടുംബത്തിന് നിങ്ങൾ ഹീറോ ആകും. ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിയുകയും മുലപ്പാൽ ബാങ്കുകളെ പിന്തുണയ്ക്കുകയും ചെയ്യുക’’– ഇതായിരുന്നു ജ്വാല ഗുട്ട ‘എക്സിൽ’ കുറിച്ചത്. ഒപ്പം താൻ മുലപ്പാൽ ദാനം നൽകിയതിന്റെ രേഖയും താരം പങ്കുവച്ചു. ഇതിനോടകം 30 ലീറ്റർ മുലപ്പാലാണ് നൽകിയത്. ബാഡ്മിന്റൻ കോർട്ടിൽ    English Summary:  
Badminton player Jwala Gutta donates 30 litres breast milk to government hospital to save babies: Who can be donor mothers, what are rules? How is breast milk stored? |