കയ്റോ∙ 3000 വർഷം മുൻപു ഭരിച്ചിരുന്ന അമെനിമോപ് എന്ന ഫറവോയുടെ ബ്രേസ്‌ലറ്റ് മോഷ്ടിച്ച് ഉരുക്കിയതിനെതിരെ ഈജിപ്തിൽ പ്രതിഷേധം. കയ്റോയിലെ പ്രശസ്തമായ ഈജിപ്ഷ്യൻ മ്യൂസിയത്തിൽനിന്നാണ് അമൂല്യമായ ഈ പുരാവസ്തു കടത്തിയത്. രണ്ടാഴ്ച മുൻപ് ഒരു പ്രദർശനത്തിനായി മ്യൂസിയത്തിലെ പുരാവസ്തുക്കൾ തയാറാക്കുമ്പോഴായിരുന്നു സംഭവം.
മ്യൂസിയത്തിലെ ഒരു വിദഗ്ധൻ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിദഗ്ധന്റെ ലാബിൽ നിന്നാണു ബ്രേസ്‌ലറ്റ് മോഷണം പോയത്. താൻ ഇതൊരു ആഭരണക്കടയ്ക്കു മറിച്ചുവിറ്റെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. 3800 യുഎസ് ഡോളറിനായിരുന്നു (3.34 ലക്ഷം രൂപ) വിൽപന.
ലാബിൽ സിസിടിവി ക്യാമറകളില്ല. ഈജിപ്തിലെ മ്യൂസിയങ്ങളിൽനിന്നു മുൻപും പുരാവസ്തുക്കൾ മോഷണം പോയിട്ടുണ്ട്. ഈജിപ്ത് ഭരിച്ച 21-ാം രാജവംശത്തിലെ രാജാവായിരുന്നു അമേനിമോപ്. ടാനിസ് എന്ന പ്രാചീനനഗരമായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. English Summary:
Egyptian bracelet theft sparks outrage in Egypt: A 3000-year-old bracelet belonging to Pharaoh Amenemope was stolen from the Cairo Egyptian Museum. The incident occurred during preparations for an exhibition, leading to the arrest of four individuals, including a museum expert, who confessed to selling the artifact. |