LHC0088 • 2025-10-23 00:51:30 • views 1140
ന്യൂഡൽഹി ∙ ചാണ്ടി ഉമ്മനെ ടാലന്റ് ഹണ്ട് നോഡൽ കോർഡിനേറ്റാക്കി എഐസിസി. മേഘാലയയുടെ ചുമതലയാണ് ചാണ്ടി ഉമ്മനു നൽകിയത്. ഇതു സംബന്ധിച്ച ഉത്തരവ് എഐസിസി പുറത്തിറക്കി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കാത്തതിനെ ചാണ്ടി ഉമ്മന്‍ വിമർശിച്ചിരുന്നു. പിതാവിന്റെ ഓർമദിനത്തിൽ തന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കിയെന്നും പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സ്ഥാനം നൽകിയത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതല നൽകി.
- Also Read ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം, ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിക്കണം : വെള്ളാപ്പള്ളി നടേശൻ
അബിൻ വർക്കി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് അർഹതയുള്ള വ്യക്തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തിൽ അബിനു വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മൻ എംഎൽഎ ദിവസങ്ങൾക്കു മുൻപ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെകൂടി അഭിപ്രായം പരിഗണിച്ചതിനു ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. ‘‘കഴിഞ്ഞ വർഷം എന്റെ പിതാവിന്റെ ഓർമദിനത്തിൽ എന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കി. മാനസികമായി വളരെയധികം വിഷമമുണ്ടായി. എന്നോടു പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിൽ പുറത്താക്കുകയായിരുന്നു. അന്നും പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണു ഞാൻ സ്വീകരിച്ചത്. അതേ നിലപാട് അബിനും എടുക്കുമെന്നാണു കരുതുന്നത്’’– ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. English Summary:
Chandy Oommen New Responsibilities: Chandy Oommen is appointed as the Talent Hunt Nodal Coordinator for Meghalaya by AICC. This decision follows his criticism of the Youth Congress leadership\“s decision regarding Abin Varkey. He was previously removed from a position on his father\“s death anniversary which was emotionally difficult for him. |
|