തിരുവനന്തപുരം∙ യൂട്യൂബർ കെ.എം.ഷാജഹാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്കുളത്തെ വീട്ടിൽനിന്നാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഷാജഹാനുമായി പൊലീസ് കൊച്ചിയിലേക്ക് പോയി.
സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഓൺലൈൻ പ്രചാരണം നടത്തിയെന്ന കേസിൽ ആരോപണവിധേയനായ കെ.എം. ഷാജഹാൻ കഴിഞ്ഞ ദിവസം റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. പൊലീസിന്റെ മൊഴിയെടുക്കൽ 5 മണിക്കൂർ നീണ്ടു.Palestine solidarity India, India Palestine relations, Palestine Ambassador India, Muslim League Palestine support, India UN Palestine vote, Malayala Manorama Online News, Gaza refugee camp, India\“s stance on Palestine, Panakkad Sayyid Sadiq Ali Shihab Thangal, P.K. Kunhalikutty Palestine, പലസ്തീൻ ഐക്യദാർഢ്യം, ഇന്ത്യ പലസ്തീൻ ബന്ധം, ഫലസ്തീൻ അംബാസഡർ, ഇന്ത്യയുടെ പലസ്തീൻ നിലപാട്, ഐക്യരാഷ്ട്രസഭ പലസ്തീൻ വോട്ട്
കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തിലെ രണ്ടാം പ്രതിയാണ് കെ.എം.ഷാജഹാൻ. ഷൈനിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകൾ പങ്കുവച്ച കേസിലെ ഒന്നാം പ്രതി കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസിൽ നിന്നു റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.കെ.ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം kmshajahantt എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
YouTuber KM Shajahan Arrested by Kerala Police: KM Shajahan, a YouTuber, has been taken into police custody following a complaint from CPM leader KJ Shine. |