തിരുവനന്തപുരം∙ ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കരേറ്റുള്ള വീട്ടിൽ എസ്ഐടി നടത്തിയ പരിശോധനയിൽ വിവിധ രേഖകൾ പിടിച്ചെടുത്തു. ഉച്ചയ്ക്കുശേഷമാണ് പരിശോധന നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
- Also Read ഒരു ആനയ്ക്ക് 50 ലേറെ സ്പോൺസർ; പലരിൽ നിന്നും പണം വാങ്ങും, പക്ഷേ ആരും അറിയില്ല: ആനയെഴുന്നള്ളിപ്പിലും തട്ടിപ്പ്
ചില ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തതായാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പോറ്റിയുടെ ബന്ധുവീട്ടിൽനിന്നാണ് ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം നേരത്തെ കണ്ടെത്തിയത്. അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്നായിരുന്നു വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പോറ്റിയുടെ പ്രതികരണം.
- Also Read ‘എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുടുക്കിയതോ, എങ്കിൽ ആര്?
ശബരിമല സ്വർണക്കവർച്ചയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസറായതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഇതിൽ പ്രധാന പങ്കുണ്ടെന്നും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ട് എസ്ഐടി നൽകിയത്. റിപ്പോർട്ട് അംഗീകരിച്ച കോടതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.
- Also Read 2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ
സ്വർണം പൊതിഞ്ഞ പാളികൾ ചട്ടങ്ങൾ ലംഘിച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ചെന്നൈയിലേക്കു കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കണ്ടെത്തൽ. പോറ്റി അവ ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോയശേഷമാണു ചെന്നൈയിലെത്തിച്ചത്. സ്വർണം പൂശിയശേഷം ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള വീടുകളിലും ക്ഷേത്രങ്ങളിലുമെത്തിച്ചു പൂജ നടത്തി. പാളികളിൽ സ്വർണം പൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിനും തട്ടിപ്പിൽ പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. English Summary:
Documents seized during SIT search at Unnikrishnan Potty\“s house: Unnikrishnan Potty said that everything will be revealed through investigation. Sabarimala gold theft case involves serious allegations. Unnikrishnan Potty\“s arrest and the ongoing SIT investigation reveal potential corruption within the Devaswom Board and illicit gold smuggling operations. |