ഗാസ വെടിനിർത്തൽ കരാർ: ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ നാൾവഴി

deltin33 2025-10-14 06:50:55 views 625
  

  



2023

ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1195 പേർക്കു പരുക്കേറ്റു. 251 പേരെ ഹമാസ് ബന്ദികളാക്കി.

ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.

  • Also Read ഭിന്നശേഷി നിയമനത്തിൽ നിലപാടുമാറ്റി സർക്കാർ; സുപ്രീംകോടതി വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും   


ഒക്ടോബർ 14 : വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തെത്തുടർന്നു തെക്കൻ ഭാഗത്തേക്കു പലസ്തീൻകാരുടെ കൂട്ടപ്പലായനം.

ഒക്ടോബർ 24 : ഗാസയിൽ മൂന്നിൽരണ്ട് ആരോഗ്യകേന്ദ്രങ്ങളും അടച്ചു.

ഒക്ടോബർ 28 : ജീവകാരുണ്യസഹായമെത്തിക്കാൻ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന പ്രമേയം പാസാക്കി. വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു.

നവംബർ 23: ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചു. 240 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

ഡിസംബർ 1: ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. ഗാസയിൽ മരണം 15,000 കടന്നു.

2024

ജനുവരി 2 : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അരൂരി അടക്കം 4 പേർ കൊല്ലപ്പെട്ടു.

∙  ജനുവരി 21: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കടന്നു.

ഫെബ്രുവരി 14: കയ്റോയിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടു.

മാർച്ച് 9: ഹമാസ് നേതൃനിരയിലെ രണ്ടാമനായ മർവൻ ഈസ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മാർച്ച് 25: ഗാസയിൽ വെടിനിർത്തലും ജീവകാരുണ്യ സഹായമെത്തിക്കലും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും അനുകൂലിച്ചു; യുഎസ് വിട്ടുനിന്നു.

ഏപ്രിൽ 7: യുദ്ധം 6 മാസം പിന്നിട്ടതോടെ ഗാസയിൽ 84% ആശുപത്രികളും തകർന്നു.

മേയ് 12: കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 35,000 കടന്നു.

ജൂലൈ 31: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടു.

ഓഗസ്റ്റ് 26: യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ചർച്ച പരാജയം.

സെപ്റ്റംബർ 1: പലസ്തീനിൽ പോളിയോ വാക്സിനേഷനായി ദിവസവും പകൽ 8 മണിക്കൂർ വെടിനിർത്തലിനു ഹമാസും ഇസ്രയേലും തയാറായതോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സീൻ വിതരണം.

∙ സെപ്റ്റംബർ 2:
ബന്ദികളുടെ മോചനത്തിൽ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ പ്രക്ഷോഭം.

സെപ്റ്റംബർ 17-18: ഇറാൻ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലബനനിലും സിറിയയിലും ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങളിൽ മൂവായിരത്തോളം പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചു.

സെപ്റ്റംബർ 27: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ടോബർ 1: ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം. ലബനനിൽ ഇസ്രയേൽ കരമാർഗം ആക്രമണം തുടങ്ങി.

ഒക്ടോബർ 7: യുദ്ധത്തിന് ഒരു വർഷം


ഒക്ടോബർ 17: വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു.

നവംബർ 6: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്താക്കി.

നവംബർ 9: വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽനിന്നു പിന്മാറുന്നുവെന്ന് ഖത്തർ.

നവംബർ 27: ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. യുഎസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ.

ഡിസംബർ 16: ഗാസയിൽ മരണം 45,000 കടന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥശ്രമങ്ങൾ ഊർജിതമായി.

2025

ജനുവരി 8: ബന്ദികളെ കൈമാറുന്നതിൽ ഹമാസ് പരാജയപ്പെട്ടാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ‍‍ഡോണൾഡ് ട്രംപ്.

ജനുവരി 11: ട്രംപ് ചുമതലയേൽക്കുന്ന 20നു മുൻപ് സമാധാനക്കരാറിൽ ധാരണയിലെത്താൻ അവസാനഘട്ട ചർച്ച.

∙ ജനുവരി 15
: വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജനുവരി 19: വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. ഗാസ വിട്ടുപോയ ആയിരക്കണക്കിന് ജനങ്ങൾ തിരിച്ചു വരാൻ തുടങ്ങി.

ജനുവരി 27: ഹമാസ് ഒരു തടവുകാരനെ വിട്ടയച്ചതിനു ശേഷം, ഇസ്രയേൽ നെറ്റ്‌സരിം ഇടനാഴി തുറന്നു. സൈന്യം പിന്മാറ്റം തുടങ്ങി.

ഫെബ്രുവരി 9: കരാറിന്റെ ഭാഗമായി നെറ്റ്‌സരിം ഇടനാഴിയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുന്നു.

∙ ഫെബ്രുവരി 10
: ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്നു ആരോപിച്ച് തടവുകാരുടെ മോചനം ഹമാസ് നിർത്തിവച്ചു.

ഫെബ്രുവരി 13: രാജ്യാന്തര സമ്മർദത്തെ തുടർന്ന് തടവുകാരുടെ മോചനം ഹമാസ് പുനരാരംഭിച്ചു.

ഫെബ്രുവരി 22: ആറു തടവുകാരെ വിട്ടയച്ചു

ഫെബ്രുവരി 25: ഏതാനും തടവുകാരുടെ മൃതദേഹങ്ങൾ കൈമാറി.

മാർച്ച് 1: കരാർ നീട്ടാൻ ഹമാസ് തയാറായില്ല, ഇസ്രയേൽ ഗാസയ്ക്ക് നൽകിയിരുന്ന സഹായവും വൈദ്യുതിയും കുറച്ചു.

മാർച്ച് 18: വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ‘ഓപ്പറേഷൻ മൈറ്റ് ആൻഡ് സ്വോർഡ്’ എന്ന പേരിൽ വ്യോമാക്രമണം നടത്തി. 400-ൽ അധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. സംഘർഷം വീണ്ടും വ്യാപിച്ചു.

മാർച്ച് 25: ഇസ്രയേൽ കരാക്രമണം കടുപ്പിച്ചു. ഇസ്രയേലിൽ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ജൂൺ 12: ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചു.

ജൂൺ 17: കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ

ജൂലൈ 22: ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് പ്രദേശിക തലത്തിൽ പിന്തുണ

∙ ജൂലൈ 30
: ബന്ദികളുടെ മോചനത്തിന് പകരമായി രാജ്യാന്തര തലത്തിൽ ഉറപ്പുകൾ ലഭിക്കമെന്ന് ഹമാസ്


∙ ഓഗസ്‍റ്റ് 28
: ബന്ദികളുടെ കൈമാറ്റം, ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം എന്നിവ ഉൾപ്പെടുത്തി സമാധാന പദ്ധതി നിർദേശിച്ച് ട്രംപ്

സെപ്റ്റംബർ 3: ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഗാസയിൽ കൊല്ലപ്പെട്ട 64,232 പേരിൽ 30 ശതമാനവും കുട്ടികൾ.

∙ സെപ്റ്റംബർ 9
: വെടിനിർത്തൽ ചർച്ചകൾക്കായി എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം.

∙ സെപ്‌റ്റംബർ 22
: യുഎൻ പൊതുസഭ വാർഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയും ഫ്രാൻസും സംഘടിപ്പിച്ച ഉച്ചകോടിയിൽ ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങൾക്കു പിന്നാലെ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാൻസും പ്രഖ്യാപനം നടത്തി.

∙ സെപ്‌റ്റംബർ 26: യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ ഭൂരുപക്ഷം രാജ്യങ്ങളുടെയും പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

∙ സെപ്റ്റംബർ 29:
വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് – ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർണായക കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ചയ്‌ക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ച നെതന്യാഹു, ഖത്തറിനെ ആക്രമിച്ചതിൽ ക്ഷമാപണം നടത്തി. പിന്നാലെ നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ ഗാസ സമാധാനപദ്ധതി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

∙ ഒക്ടോബർ 2
: ഗാസയിലേക്ക് സഹായവുമായി എത്തിയ 40 ഫ്ലോട്ടിലകള്‍ (ചെറു കപ്പലുകൾ) പിടിച്ചെടുത്ത് ഇസ്രയേൽ നാവിക സേന. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗ് ഉൾപ്പെടെ 46 രാജ്യങ്ങളിൽനിന്നുള്ള 450 മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകർ സെപ്‌റ്റംബർ ആദ്യം ബാർസിലോനയിൽനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്.

∙ ഒക്ടോബർ 3
: യുഎസ് പ്രാദേശിക സമയം ഒക്‌ടോബർ 5ന് വൈകിട്ട് ആറിനു മുൻപ് സമാധാന പദ്ധതി അംഗീകരിക്കണമെന്നും അല്ലെങ്കിൽ സർവനാശമാണെന്നും ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും തർക്കവിഷയങ്ങളിൽ ചർച്ച വേണമെന്നും പിന്നാലെ ഹമാസ് പ്രതികരിച്ചു. ആക്രമണം നിർത്താൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ട്രംപ്.  

∙ ഒക്ടോബർ 4: ഗാസയിലെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ടാങ്കുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് തുടർന്ന് ഇസ്രയേൽ.

∙ ഒക്ടോബർ 6
: ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ട ചർച്ച ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ ആരംഭിച്ചു. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 67,160 പലസ്തീൻകാർ

∙ ഒക്ടോബർ 7
: ഗാസ യുദ്ധത്തിലേക്കു നയിച്ച ഹമാസിന്റെ തെക്കൻ ഇസ്രയേലിലെ ആക്രമണത്തിന് രണ്ടു വയസ്.

∙ ഒക്ടോബർ 8:
ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും, ബന്ദികളെ മോചിപ്പിക്കും; ഈജിപ്തിലേക്ക് പോകുമെന്ന് ട്രംപ്.

∙ ഒക്ടോബർ 13
: ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസും 1968 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഗാസ സിറ്റിയിലെ സബ്ര പട്ടണത്തിൽ ഹമാസും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പ്രമുഖ പലസ്തീൻ മാധ്യമപ്രവർത്തകൻ സ്വാലിഹ് അൽജാഫറാവി (28) കൊല്ലപ്പെട്ടു.

ബന്ദികൈമാറ്റത്തിനു പിന്നാലെ ഇസ്രയേലിൽ എത്തി പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് ട്രംപ്. പിന്നാലെ ട്രംപ് ഈജിപ്തിലേക്ക്. ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് അടക്കം ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കരാർ സാധ്യമായത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുത്തില്ല. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ട ചർച്ചയ്‌ക്കു തുടക്കമായെന്ന് ട്രംപ്.   ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ ഒപ്പിടുന്ന ചടങ്ങിൽ എത്തിയ ലോകനേതാക്കൾ. (Photo: EVAN VUCCI / POOL / AFP) English Summary:
Gaza Ceasefire: A Comprehensive Timeline of the Israel-Hamas Conflict (2023-2025)
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
379131

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.