ഷിംല ∙ ഹിമാചൽ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ രാംകുമാർ ബിന്ദൽ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആയുർവേദ ഡോക്ടറായ രാംകുമാർ (81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായാണ് 25 വയസ്സുകാരിയായ യുവതിയുടെ ആരോപണം. രാംകുമാറിന്റെ അടുത്ത് പരിശോധനയ്ക്കെത്തിയ യുവതിയുടെ കൈകളിൽ അദ്ദേഹം സ്പർശിച്ച ശേഷം ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചു.
- Also Read ശബരിമലയിലെ സ്വർണപ്പാളി വിവാദം: ദേവസ്വം ബോര്‍ഡ് പൊലീസിൽ പരാതി നല്‍കും, നടപടി വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന്
സ്ത്രീ തന്റെ അസുഖം വിശദീകരിച്ചപ്പോൾ, നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്. പരിശോധനയ്ക്കിടെ, പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിരസിച്ചു. എന്നാൽ, പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. യുവതി എതിർക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുക ആയിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ച യുവതി രാം കുമാറിനെതിരെ കേസ് ഫയൽ ചെയ്തു.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറൻസിക് സംഘം അന്വേഷിക്കുകയും ചെയ്തു. വിഷയത്തിൽ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തെളിവുകൾ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Xൽ നിന്ന് എടുത്തതാണ്. English Summary:
Shocking Rape Allegation: Rape case arrest of Himachal Pradesh BJP leader\“s brother, Ram Kumar Bindal, has shocked the community. An Ayurvedic doctor is accused of raping a young woman during treatment, leading to his arrest and ongoing investigation. The police are conducting a thorough and impartial investigation into the allegations. |
|