Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

റഷ്യ പിടിച്ചെടുക്കാനെത്തിയ നെപ്പോളിയൻ; ഒടുവിൽ നാണംകെട്ട തോൽവി

Chikheang 2025-10-11 01:50:57 views 1038

  



ഇവാൻ നാലാമന്റെ മകൻ ഇവാൻ ഇവാനോവിച്ചിന്റെ അകാലമരണം നടന്ന് ഒരു വർഷത്തിനു ശേഷം ഇവാൻ ചക്രവർത്തിക്ക് ഏറ്റവും അവസാനത്തെ ഭാര്യയിൽ ഒരു മകൻ കൂടി ജനിച്ചിരുന്നതായി പറയപ്പെടുന്നു. ദിമിത്രി ഇവാനോവിച്ച് എന്ന ഈ മകനെയും അമ്മയെയും ഉഗ്ലിച്ച് എന്ന നഗരത്തിലേക്ക് ഗോഡുനോവ് നാടുകടത്തിയത്രേ. അവിടെവച്ച് ദുരൂഹ സാഹചര്യത്തിൽ ദിമിത്രി കൊലചെയ്യപ്പെടുകയായിരുന്നു. കൊലയ്ക്കു പിന്നിൽ ഗോഡുനോവ് ആണെന്നാണ് പരക്കെയുള്ള വിശ്വാസം. ദിമിത്രി ജീവിച്ചിരുന്നെങ്കിൽ റഷ്യയുടെ അവകാശം സ്വാഭാവികമായും ദിമിത്രിക്കാകുമായിരുന്നു എന്നാണ് റഷ്യൻ ജനത വിശ്വസിച്ചിരുന്നത്. ഗോഡുനോവിന്റെ സ്ഥാനാരോഹണത്തിൽ പ്രഭുക്കന്മാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. തുടർ കാലങ്ങളിൽ രാഷ്ട്രീയ അസ്ഥിരതകളും കടുത്ത ഭക്ഷ്യക്ഷാമവും ആഭ്യന്തര കലഹങ്ങളും പോളണ്ടിന്റെ അക്രമണങ്ങളും ചേർന്ന് റഷ്യാസാമ്രാജ്യത്തെ ദുർബലപ്പെടുത്തിക്കൊണ്ടിരുന്നു. 1605-ൽ ബോറിസ് ഗോഡുനോവ് അന്തരിച്ചതിനെ തുടർന്ന് മകൻ ഫിയോഡോർ ബോറിസോവിച്ച് ഗോഡുനോവ് (Feodor II Borisovich Godunov) (ഫിയോഡോർ രണ്ടാമൻ) പതിനാറാമത്തെ വയസ്സിൽ അധികാരം ഏറ്റെടുത്തു. എന്നാൽ ദീർഘനാൾ ഭരണത്തിലിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1605 ജൂൺ 20 ന് പ്രഭുക്കന്മാരുടെ ഗൂഢാലോചനയെ തുടർന്ന് അദ്ദേഹം കൊലചെയ്യപ്പെടുകയായിരുന്നു. ഇത് പുതിയൊരു രാജവംശത്തിന്റെ ഉദയത്തിനു കാരണമാകുകയും ചെയ്തു.

  • Also Read ‘ഭയങ്കരനായ’ ഇവാൻ: റഷ്യൻ സാമ്രാജ്യത്തെ വളർത്തിയ ചക്രവർത്തി   


റഷ്യാ സാമ്രാജ്യത്തിന്റെ തകർച്ചയിൽ മനംനൊന്ത അമ്പതു പ്രഭുക്കന്മാർ ഒത്തുചേർന്ന് റഷ്യയ്ക്ക് ശക്തനായ ഒരു ചക്രവർത്തി വേണം എന്ന് തീരുമാനം കൈക്കൊണ്ടു. റൂറിക് രാജവംശത്തിന്റെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഫിയാഡോർ ഒന്നാമന്റെ കുടുംബാംഗവും ഫിയാഡോർ റോമനോവ് എന്ന പ്രഭുവിന്റെ മകനുമായ മിഖായേൽ റോമനോവിനെയാണ് (Mikhail Fyodorovich Romanov) പ്രഭുക്കന്മാർ ചക്രവർത്തിയായി തിരഞ്ഞെടുത്തത്. ബോറിസ് ഗോഡുനോവിന്റെ കുടുംബവുമായി കടുത്ത ശത്രുതയുള്ളവരായിരുന്നു റോമനോവ് കുടുംബം. ഗോഡുനോവിന്റെ ഭരണകാലത്ത് റോമനോവ് കുടുംബത്തെ റഷ്യയിൽ നിന്നും പോളണ്ടിലേക്ക് നാടുകടത്തിയിരുന്നു. ഗോഡുനോവ് കുടുംബത്തോട് ഏറ്റവും ശത്രുതയുള്ള കുടുംബത്തിലെ അംഗം എന്നതും മിഖായേലിനെ ചക്രവർത്തിയാക്കുവാനുള്ള തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്നു. ചക്രവർത്തിയായി പ്രഭുക്കന്മാർ തിരഞ്ഞെടുക്കുമ്പോൾ ശത്രുക്കളെ ഭയന്ന് മിഖായേലിന്റെ കുടുംബം ഒരു സന്യാസിമഠത്തിൽ താമസിക്കുകയായിരുന്നു. പ്രഭുക്കന്മാരുടെ സംഘം അവിടെയെത്തി മിഖായേലിനെ ചക്രവർത്തിയായി തിരഞ്ഞെടുത്ത വിവരം അറിയിച്ചപ്പോൾ മിഖായേലിന്റെ അമ്മ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. അധികാരത്തിലേറിയാൽ ശത്രുക്കൾ തന്റെ മകനെ കൊല്ലുമെന്നവർ ഭയന്നു. ഏറെ നേരത്തെ ചർകൾക്കു ശേഷമാണ് മകനെ ചക്രവർത്തിയാക്കുവാൻ അമ്മ അനുമതി നൽകിയത്.

1613 മാർച്ച് 24ന് മിഖായേൽ റോമനോവ് റഷ്യയുടെ പുതിയ ചക്രവർത്തിയായി (Tsar) അധികാരമേറ്റു. ഇതോടെ റഷ്യാസാമ്രാജ്യത്തിൽ റോമനോവ് രാജവംശം എന്ന പേരിൽ പുതിയൊരു രാജവംശം ഉദയം ചെയ്യുകയായിരുന്നു. ശത്രുരാജ്യങ്ങളുമായി സന്ധി ചെയ്തുകൊണ്ടും റഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചുകൊണ്ടും രാജ്യത്തെ വീണ്ടും പുരോഗതിയിലേക്ക് നയിക്കുവാൻ തുടക്കമിട്ടത് മിഖായേലിന്റെ ഭരണകാലത്തായിരുന്നു.

\“പീറ്റർ ദ ഗ്രേറ്റ്\“ എന്നറിയപ്പെട്ടിരുന്ന പീറ്റർ അലക്സിയേവിച്ചിന്റെ (PeterAlekseyevich Romanov) 1682 മുതൽ 1725 വരെയുള്ള ഭരണ കാലം റഷ്യ സാമ്രാജ്യത്തിന്റെ പുരോഗതിയുടെ കാലഘട്ടങ്ങളിലൊന്നായിരുന്നു. റഷ്യ ഭരിച്ചിരുന്ന അലക്‌സിസിന്റെ മകനായിരുന്നു പീറ്റർ. അലക്സിസിന്റെ മരണശേഷം പീറ്ററിന്റെ അർധസഹോദരൻ ഫിയോഡർ ചക്രവർത്തിയായെങ്കിലും അനാരോഗ്യം കാരണം മരിക്കുകയായിരുന്നു. തുടർന്ന് പീറ്ററിന്റെ മറ്റൊരു സഹോദരൻ ഇവാൻ അഞ്ചാമൻ ചക്രവർത്തിയായി. ബുദ്ധിപരമായി പരിമിതികളുണ്ടായിരുന്ന ഇവാൻ അഞ്ചാമനെ ഭരണാധികാരിയാക്കിയതിൽ എതിർപ്പുണ്ടായിരുന്നു. പ്രഭുക്കന്മാർ ഇവാന്റെ സ്ഥാനാരോഹണത്തെ എതിർത്തതിന്റെ തുടർന്ന് ഒത്തുതീർപ്പ് വ്യവസ്ഥ എന്ന നിലയിൽ ഇവാനും പീറ്ററിനുമായി അധികാരം വിഭജിച്ച്നൽകുകയായിരുന്നു.

  • Also Read ട്രംപിന്റെ ഗാസ സമാധാന പദ്ധതി മുതൽ ഇറാൻ ആണവ പദ്ധതി വരെ; ചർച്ച ചെയ്ത് പുട്ടിനും നെതന്യാഹുവും   


അധികാരം ലഭിക്കുമ്പോൾ ഇവാന് 16 വയസ്സും പീറ്ററിന് 10 വയസ്സുമായിരുന്നു പ്രായം. പീറ്റർ ബാലനായിരുന്നതിനാൽ പ്രായപൂർത്തിയാകുന്നതുവരെ പീറ്ററിനു പകരം ഭരണ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഇവാന്റെ സഹോദരി സോഫിയ ആയിരുന്നു. ബുദ്ധിവികാസമില്ലാത്ത ഇവാന്റെയും പ്രായപൂർത്തിയാകാത്ത പീറ്ററിന്റെയും അധികാരം തന്നിൽ നിക്ഷിപ്തമായതോടെ സോഫിയ പൂർണ്ണ അധികാരകേന്ദ്രമായി മാറുകയായിരുന്നു. പ്രായപൂർത്തിയായപ്പോൾ അധികാരം പീറ്ററിന് കൈമാറുവാൻ അവർ തയാറായതുമില്ല. ഇത് കൊട്ടാര വിപ്ലവത്തിനു കാരണമായി. തനിക്ക് അർഹതപ്പെട്ട അധികാരം കൈമാറുവാൻ വിമുഖത കാണിച്ച സോഫിയയെ ഗത്യന്തരമില്ലാതെ നോവോടെവിച്ചി കോൺവെന്റിൽ തടവിലാക്കിക്കൊണ്ട് പീറ്റർ തന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1696-ൽ 29-മത്തെ വയസ്സിൽ ഇവാൻ അഞ്ചാമൻ അന്തരിക്കുകയും ചെയ്തതോടെ പീറ്റർ റഷ്യസാമ്രാജ്യത്തിന്റെ ഏക അവകാശിയായി മാറി.

യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യ പല കാര്യങ്ങളിലും പിന്നിലാണെന്നു മനസിലാക്കിയിരുന്ന പീറ്റർ പരമാധികാരം ലഭിച്ചതോടെ റഷ്യയെ യൂറോപ്യൻ നിലവാരത്തിലേക്കുയർത്തുവാനായുള്ള പദ്ധതികൾ ആവിഷ്കരിച്ചുതുടങ്ങി. ഇതിനായദ്ദേഹം ഏകദേശം രണ്ട് വർഷത്തോളം യൂറോപ്പിലെ രാജ്യങ്ങളിൽ ചിലവഴിച്ചു. ആ രാജ്യങ്ങളിലെ ഭരണാധിപന്മാരുമായും പ്രധാന ഉദ്യോഗസ്ഥന്മാരുമായും ആശയവിനിമയങ്ങൾ നടത്തി. ആ രാജ്യങ്ങളിലെ ഭരണരീതികളും ജീവിതങ്ങളും വ്യവസായ വാണിജ്യ കാർഷിക കാര്യങ്ങളിൽ അവർ നടത്തിക്കൊണ്ടിരുന്ന മുന്നേറ്റങ്ങളും അതിനായി പ്രയോഗിക്കുന്ന തന്ത്രങ്ങളും ഹൃദ്യസ്ഥമാക്കി. തന്റെ രാജ്യവും ഇതുപോലെയാകണമെന്ന് പീറ്റർ അതിയായി ആഗ്രഹിച്ചു. കാര്യങ്ങൾ പ്രാവർത്തിക പഥത്തിൽ സ്വായത്തമാക്കുവാനായി തൊഴിലിടങ്ങളിൽ ജോലിയെടുത്തു.

  • Also Read പട്ടിണി മരണങ്ങൾക്കിടയിലും മുഖ്യം ആണവബോംബ്! ഉത്തര കൊറിയയ്ക്ക് റഷ്യ എല്ലാം കൊടുക്കാൻ കാരണം ആ സഹായം; ചൈനയിലെ ഇരിപ്പിടം ഉന്നിന്റെ വിജയം   


പീറ്റർ ദീർഘനാൾ യൂറോപ്പിൽ തങ്ങിയ അവസരം മുതലാക്കുവാൻ ജയിലിൽ കഴിഞ്ഞിരുന്ന സോഫിയ ശ്രമിക്കുന്നതായുള്ള വാർത്ത എത്തിയതോടെ പീറ്റർ റഷ്യയിലേക്ക് അടിയന്തരമായി തിരിച്ചു. സോഫിയയും ഒരു വിഭാഗം കൂട്ടാളികളും ചേർന്ന് അധികാരം പിടിച്ചെടുക്കുവാൻ നടത്തിയ ശ്രമത്തെ അദ്ദേഹം സധൈര്യം നേരിട്ടു. സോഫിയയ്ക്ക് സഹായം ചെയ്‌തുകൊടുത്ത പലരെയും തടവിലാക്കുകയോ വധിക്കുകയോ ചെയ്‌തു. സോഫിയയെ കാണാനെത്തുന്ന സന്ദർശകർക്ക്കർശനനിയന്ത്രണവും ഏർപ്പെടുത്തി. 1704 ജൂലൈ 14ന് മരിക്കുംവരെയും സോഫിയ നോവോടെവിച്ചി കോൺവെന്റിൽ ഏകാന്തവാസത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

യൂറോപ്യൻ യാത്രയിൽ നിന്നും പഠിച്ചെടുത്ത അറിവുകൾ പ്രകാരം നിരവധി പരിഷ്കാരങ്ങളാണ് പീറ്റർ റഷ്യയിൽ നടപ്പിൽ വരുത്തിയത്. ഒൻപതു വർഷത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സെന്റ് പീറ്റേഴ്സ് ബർഗ് എന്ന പേരിൽ ഒരുആധുനിക പട്ടണം അദ്ദേഹം പടുത്തുയർത്തി. തലസ്ഥാനം മോസ്കോയിൽ നിന്നും അവിടേയ്ക്ക് മാറ്റി. സെന്റ് പീറ്റേഴ്സ് ബർഗിൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു. വ്യവസായ വൽക്കരണത്തിന് സാങ്കേതിക വിദ്യ അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്നും നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. സുശക്തമല്ലാതെ നിലകൊണ്ടിരുന്ന നീതിന്യായവ്യവസ്ഥ പരിഷ്കരിച്ചു. സൈന്യത്തെ ആധുനികവൽക്കരിക്കുകയും സുശക്തമാക്കുകയും ചെയ്‌തു. റഷ്യ ഒരു നാവികശക്തിയായി ഉയർന്നു വന്നതും പീറ്ററിന്റെ ഭരണകാലത്തതായിരുന്നു. ജൂലിയൻ കലണ്ടറിനു രൂപം നൽകിയതും റഷ്യൻ ലിപി പരിഷ്കരിച്ചതും പീറ്റർ ദ ഗ്രേറ്റ് ആയിരുന്നു. പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണത്തിൽപ്പോലും പീറ്റർ പരിഷ്കാരം കൊണ്ടുവന്നു. യൂറോപ്യൻ മാതൃകയിൽ താടി വെട്ടിയൊതുക്കി മികച്ച വസ്ത്രധാരണം നിർബന്ധമാക്കി.

  • Also Read ‘റഷ്യ – യുക്രെയ്ൻ സംഘർഷത്തിനു സമാധാനപരമായ പരിഹാരം വേണം’: പുട്ടിനെ ജന്മദിനാശംസ അറിയിച്ച് പ്രധാനമന്ത്രി   


1725-ൽ 52-മത്തെ വയസ്സിൽ പീറ്റർ മരിക്കുമ്പോൾ റഷ്യ മുന്നൂറ് കോടി ഏക്കർ വിസ്തൃതിയുള്ള ഒരു വലിയ സാമ്രാജ്യമായി വളർന്നു കഴിഞ്ഞിരുന്നു. താൻ നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ പലതും പൂർത്തിയാക്കുവാൻ കഴിയാതെയാണ് പീറ്റർ വിടവാങ്ങിയത്. പീറ്ററിന്റെ പരിഷ്കാരങ്ങൾക്കെല്ലാം പണം കണ്ടെത്തിയിരുന്നത് കർഷകർക്ക് മേൽ വൻനികുതി ഏർപ്പെടുത്തിക്കൊണ്ടായിരുന്നു. ഇത് കർഷകരുടെ ജീവിതം നരകതുല്യമാക്കുകയും പലപ്പോഴും കലാപങ്ങൾക്ക് കാരണമാകുകയും ചെയ്തു. നികുതി താങ്ങുവാൻ കഴിയാതെ കർഷകരിൽ പലരും രാജ്യം വിടുവാൻതന്നെ നിർബന്ധിതരുമായി.

പീറ്റർ ദി ഗ്രീറ്റിനുശേഷം റഷ്യ ഭരിച്ച ചക്രവർത്തിമാരിൽ പലരും കാര്യപ്രാപ്തി പ്രകടിപ്പിച്ചവർ ആയിരുന്നില്ല. കാതറിൻ 6 (Catherine the Great) അധികാരത്തിൽ വന്നതോടെയാണ് ഇതിനൊരു മാറ്റം ഉണ്ടാകുന്നത്. കാതറിൻ പ്രത്യക്ഷത്തിൽ റൊമാനോവ് വംശത്തിൽ പിറന്നതായിരുന്നില്ല. ഒരു ജർമ്മൻരാജകുമാരന്റെ മകളായി ജനിച്ച കാതറിൻ റഷ്യയിലെ പീറ്റർ രാജകുമാരനെയാണ് വിവാഹം കഴിച്ചത്. പീറ്റർ മൂന്നാമൻ എന്ന പേരിൽ അദ്ദേഹം ചക്രവർത്തിയായപ്പോൾ കാതറിൻ റഷ്യയുടെ മരുമകൾ ആയി മാറുകയായിരുന്നു. എന്നാൽ ഇവരുടെ വിവാഹബന്ധം സുഗമമായ നിലയിലായിരുന്നില്ല മുന്നോട്ടുപോയിരുന്നത്.

പീറ്റർ ഭരണകാര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങളോടും കാതറിന് വിയോജിപ്പുണ്ടായിരുന്നു. മാത്രവുമല്ല ജനങ്ങളെ വെറുപ്പിക്കുന്ന പല തീരുമാനങ്ങളും പീറ്ററിന്റെ ഭാഗത്തുനിന്നുമുണ്ടായി. അഭിപ്രായ ഭിന്നതകൾ കൂടിവരവേ പീറ്റർ താനുമായുള്ള വിവാഹബന്ധം വേർപെടുത്തുവാൻ ആലോചിക്കുന്നതായി കാതറിൻ ഭയന്നു. കാതറിന്റെ കുട്ടികളുടെ പിതൃത്വത്തെ പീറ്റർ സംശയിക്കുകയും ചെയ്ത‌ിരുന്നു. സൈന്യവുമായും സഭയുമായും പീറ്റർ സ്വരച്ചേർച്ചയിലുമായിരുന്നില്ല. ഈ അവസരം മുതലെടുത്തു കൊണ്ട് സൈന്യത്തിലെ വിശ്വസ്തരായ സുഹൃത്തുക്കളുടെ പിന്തുണയോടെ കാതറിൻ പീറ്ററെ തടവിലാക്കി. ഏതാനും ദിവസങ്ങൾക്കകം പീറ്റർ കൊലചെയ്യപ്പെട്ടു. കാതറിൻ സൈന്യത്തിന്റെയും സഭയുടെയും പ്രഭുക്കന്മാരുടെയും പിന്തുണയോടെ റഷ്യാ സാമ്രാജ്യത്തിന്റെ ഭരണാധികാരിയുമായി. കാതറിന്റെ ഭരണകാലം റഷ്യൻ സാമ്രാജ്യത്തിന്റെ സുവർണ്ണ കാലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.  

ആരോഗ്യമേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകിയ കാതറിൻ നിരവധി ആശുപത്രികൾ സ്ഥാപിച്ചു. യൂറോപ്യൻ മാതൃകയിൽ റഷ്യയെ വളർത്തിയെടുക്കുവാൻ അവർ നിരന്തരം ശ്രമിച്ചു. പീറ്റർ ദി ഗ്രേറ്റ് തുടങ്ങിവച്ച പല പദ്ധതികളും നവീകരിച്ച് പൂർത്തീകരിച്ചു. കല, സാഹിത്യം, സംഗീതം, തത്വചിന്ത തുടങ്ങിയ മേഖലകൾക്ക് കാതറിൻ അകമഴിഞ്ഞ പ്രോത്സാഹനം നൽകി. നിരവധി ഗ്രന്ഥശാലകൾ രാജ്യത്തുടനീളം സ്ഥാപിച്ചുകൊണ്ട് വിജ്ഞാനമേഖലയെ വളർത്തിയെടുത്തു. വിദ്യാഭ്യാസരംഗത്തും മികച്ച സംഭാവന നൽകി. യൂറോപ്യൻ മാതൃകയിലുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നൽകി. മികച്ച വിദ്യാഭ്യാസത്തിലൂടെ സംസ്‌കാര സമ്പന്നരായ പൗരന്മാരെ സൃഷ്ടിക്കാമെന്നവർ വിശ്വസിച്ചു. അതിലൂടെ സാമൂഹികപുരോഗതിയും സാംസ്‌കാരിക പുരോഗതിയും കൈവരിക്കാമെന്നും ഒരു ഉത്തമ രാജ്യമായി റഷ്യയെ മാറ്റിയെടുക്കാം എന്ന തിരിച്ചറിവിൽ നിന്നാണ് വിദ്യാഭ്യാസ, വിജ്ഞാന മേഖലകൾക്ക് അവർ അതിയായ പ്രോത്സാഹനം നൽകിയത്. പീറ്റർ ദ ഗ്രേറ്റ് നടപ്പിലാക്കിയ പല പരിഷ്കാരങ്ങൾക്കും ജനപിന്തുണയുണ്ടായിരുന്നില്ല. എന്നാൽ റഷ്യൻ ജനതയുടെ പിന്തുണ കാതറിനുണ്ടായിരുന്നു. പരിഷ്കാരങ്ങൾ പലതും വിജയിക്കുവാൻ കാരണവും ഈ ജനപിന്തുണയായിരുന്നു. 1796-ൽ കാതറിൻ അന്തരിച്ചു. മകൻ പോൾ ഒന്നാമൻ (Pavel Petrovich Romanov) ആണ് പിന്നീട് സർ പദവിയിലേറിയത്. കാര്യപ്രാപ്തി കുറഞ്ഞ ഭരണാധിപനായിരുന്നു പോൾ ഒന്നാമൻ. അഞ്ചുവർഷം മാത്രംഭരണത്തിലിരുന്ന പോൾ മരിച്ച ശേഷം അലക്സാണ്ടർ ഒന്നാമൻ (AlexanderPavlovich Romanov) റഷ്യയുടെ ചക്രവർത്തിയായി.

സമർത്ഥനും കൗശലക്കാരനുമായ ഭരണാധികാരിയായിരുന്നു അലക്‌സാണ്ടർ ഒന്നാമൻ. ലോകം കീഴടക്കുവാൻ ഇറങ്ങിത്തിരിച്ച ഫ്രാൻസിന്റെ ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്റെ (Napoleon Bonaparte) പതനത്തിനു വഴിയൊരുക്കിയത് അലക്‌സാണ്ടർ ഒന്നാമൻ ആയിരുന്നു. കൗശലക്കാരനായ അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ലായിരുന്നെങ്കിൽ യൂറോപ്പിന്റെ ചരിത്രം മറ്റൊന്ന് ആയേനെ. റഷ്യയും ബ്രിട്ടനുമായുള്ള സൗഹൃദവും അത് കാരണം ബ്രിട്ടനുണ്ടായിക്കൊണ്ടിരുന്ന സാമ്പത്തിക നേട്ടങ്ങളും നെപ്പോളിയൻ അസഹിഷ്ണുതയോടു കൂടിയാണ് കണ്ടിരുന്നത്. ഇംഗ്ലണ്ടുമായി ശക്തമായ വാണിജ്യബന്ധമാണ് അക്കാലത്ത് റഷ്യ പുലർത്തിയിരുന്നത്. റഷ്യയുടെ തുറമുഖങ്ങൾ കേന്ദ്രമാക്കി ഇംഗ്ലണ്ടിന്റെ ചരക്കുകപ്പലുകൾ യൂറോപ്പിലെ വിവിധ മേഖലകളിലേക്ക് ചരക്കുകൾ സുഗമമായി കൊണ്ട്പോകുന്നതിൽ നെപ്പോളിയന് ശക്തമായ അതൃപ്‌തി ഉണ്ടായിരുന്നു. പല പ്രാവശ്യം നെപ്പോളിയൻ റഷ്യയുമായി ചർച്ചയ്ക്ക് തുനിഞ്ഞെങ്കിലും റഷ്യ നെപ്പോളിയന്റെ ഇംഗിതത്തിന് വഴങ്ങിയില്ല. സ്വീഡനേയും പോളണ്ടിനേയും കേന്ദ്രീകരിച്ചുള്ള അവകാശത്തർക്കങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. 1812 ജൂൺ മാസത്തിൽ നെപ്പോളിയൻ റഷ്യയുമായി യുദ്ധം പ്രഖ്യാപിച്ചു. അഞ്ചുലക്ഷത്തിൽപരമുള്ള വലിയൊരു സൈന്യവുമായി നെപ്പോളിയൻ റഷ്യയ്ക്ക് പുറപ്പെട്ടു. ഇത്രയും വലിയ സൈനിക ശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കുവാൻ കഴിയില്ലെന്ന് അലക്സാണ്ടർ ഒന്നാമന് അറിയാമായിരുന്നു. ശക്തിയേക്കാൾ വലുത് ബുദ്ധിയാണ് എന്ന ചിന്തയിൽ നിന്നുകൊണ്ട് കൗശലക്കാരനായ അലക്‌സാണ്ടർ യുദ്ധതന്ത്രങ്ങൾ ആസൂത്രണം ചെയ്തു‌. ഫീൽഡ് മാർഷൽ മിഖായേൽ കുട്ടുസോവ് (FieldMarshal Mikhail Kutuzov) എന്ന വിശ്വസ്‌തനായിരുന്നു അലക്‌സാണ്ടറുടെ പടത്തലവൻ.

  • Also Read എണ്ണയിൽ ഇരട്ടിമധുരം! ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ; ഇറക്കുമതി കൂട്ടാൻ ഇന്ത്യ   


നെപ്പോളിയന്റെ സുശക്തമായ സേന റഷ്യൻ അതിർത്തി ഭേദിച്ച് അനായാസേന മുന്നേറവേ റഷ്യൻസേന എതിർപ്പുകൾ ഒന്നുമില്ലാതെ പിന്നോട്ടു മാറിക്കൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ ഒളിയാക്രമണങ്ങൾ നടത്തിയതല്ലാതെ പ്രത്യക്ഷ യുദ്ധത്തിന് റഷ്യൻ സേന മുന്നോട്ടു വന്നില്ല. അങ്ങനെ വന്നിരുന്നെങ്കിൽ അവർ അതിവേഗം നെപ്പോളിയന്റെ സേനയ്ക്ക് മുന്നിൽ കീഴടങ്ങേണ്ടിവരുമായിരുന്നു. സെപ്തംബറോടെ നെപ്പോളിയന്റെ സേന മോസ്കോയ്ക്ക് സമീപമെത്തി. ഏതു നിമിഷവും മോസ്കൊ പിടിച്ചെടുക്കും എന്ന സ്ഥിതി സംജാതമായതോടെ ഏറ്റുമുട്ടലിന് അലക്സാണ്ടർ ചക്രവർത്തി മാർഷൽ കുട്ടുസോവിന് അനുമതി നൽകി. ഈ യുദ്ധത്തിൽ റഷ്യയ്ക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. ഗത്യന്തരമില്ലാതെ മോസ്കോ നഗരത്തിന് തീയിട്ടശേഷം കുട്ടുസോവ് തന്റെ സൈന്യത്തെ പിൻവലിച്ചുകൊണ്ട് മോസ്കോയിലെ ജനങ്ങളോട് എത്രയും വേഗം നഗരം ഉപേക്ഷിക്കുവാൻ ഉത്തരവിട്ടു. നെപ്പോളിയന്റെ സേന മോസ്കോ നഗരത്തിൽ പ്രവേശിച്ചപ്പോൾ നഗരം പൂർണ്ണമായും കത്തിയമർന്നു കഴിഞ്ഞിരുന്നു. റഷ്യയുടെ ഈ അപ്രതീക്ഷിത നീക്കം നെപ്പോളിയന്റെ സേനയ്ക്ക് കടുത്ത തിരിച്ചടിയായി. കൊടും തണുപ്പും ഭക്ഷണദൗർലഭ്യവും കാരണം നട്ടംതിരിഞ്ഞ സൈനികർക്ക് കൊടും മഞ്ഞുകൊള്ളാതെ അന്തിയുറങ്ങുവാൻ ഒരു സ്ഥലം പോലും ആ നഗരത്തിൽ റഷ്യ ബാക്കിവച്ചിരുന്നില്ല.

പട്ടിണിയ്ക്കൊപ്പം പകർച്ചവ്യാധികളും വേട്ടയാടിയതോടെ നെപ്പോളിയന്റെ സൈന്യം ആൾനാശം നേരിട്ടുതുടങ്ങി. അധികനാൾ മോസ്കോയിൽ തുടരുവാൻ കഴിയില്ല എന്ന് മനസ്സിലാക്കിയതോടെ നെപ്പോളിയൻ അലക്സാണ്ടർ ചക്രവർത്തിയുമായി ഒത്തുതീർപ്പിന് ശ്രമങ്ങൾ നടത്തിയെങ്കിലും ചക്രവർത്തി വഴങ്ങിയില്ല. തുടർന്ന് നെപ്പോളിയൻ സ്വന്തം സൈന്യത്തോട് സ്വദേശത്തേക്ക് മടങ്ങുവാൻ ഉത്തരവിട്ടു. അതിശക്തമായ ശൈത്യത്തെ അവഗണിച്ചുകൊണ്ട് അവർ മടക്കയാത്ര ആരംഭിച്ചു

എങ്കിലും പ്രധാന പാതകളെല്ലാം റഷ്യ അടച്ചുകഴിഞ്ഞിരുന്നു. കൂടുതൽ ദൂരം നടക്കേണ്ട ദുർഘട പാതകളിലൂടെയായി പിന്നെ നെപ്പോളിയൻ സൈന്യത്തിന്റെ മടക്കയാത്ര. ഏകദേശം എഴുന്നൂറ് മൈൽ യാത്രയ്ക്കിടയിൽ നെപ്പോളിയന്റെ സൈനികരിൽ ഭൂരിഭാഗവും ഭക്ഷണം കിട്ടാതെയും രോഗങ്ങൾ കാരണവും മരിച്ചുവീണു. റഷ്യയെ കീഴടക്കാൻ ഇറങ്ങിത്തിരിച്ച അഞ്ചുലക്ഷത്തില്പരം സൈനികരിൽ പതിനായിരങ്ങൾ മാത്രമേ ആ യാത്രയുടെ അവസാനത്തിൽ അവശേഷിച്ചുള്ളൂ. അജയ്യനെന്ന് സ്വയം വിശ്വസിച്ചിരുന്ന നെപ്പോളിയൻ ചക്രവർത്തിയുടെ പിന്നീടുള്ള തകർച്ചയ്ക്ക് തുടക്കമിട്ടത് റഷ്യയുമായുള്ള ഈ യുദ്ധത്തിലെ പരാജയമായിരുന്നു.

(തുടരും) English Summary:
End of Rurik Dynasty and the Rise of the Romanovs Dynasty: Russian Empire is about the rise and fall of the Romanov Dynasty. This article explores key figures like Peter the Great, Catherine the Great, and Alexander I, delving into their impact on Russia\“s transformation and its conflicts with figures like Napoleon. It highlights significant historical events and reforms that shaped the nation\“s destiny.
like (0)
ChikheangForum Veteran

Post a reply

loginto write comments

Related threads

Chikheang

He hasn't introduced himself yet.

9169

Threads

0

Posts

210K

Credits

Forum Veteran

Credits
27707
Random