തിരുവനന്തപുരം∙ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂുചന. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയുടെ മുകള്‍നിലയില്‍നിന്നു ചാടി ഭര്‍ത്താവ് ഭാസുരൻ ആത്മഹത്യ ചെയ്തത്. ഗുരുതരമായ പരുക്കേറ്റ ഭാസുരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
- Also Read ചികിത്സയിലുള്ള ഭാര്യയെ ആശുപത്രിയിൽ വച്ച് കൊലപ്പെടുത്തി, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ
പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാരാണ് ഭാസുരന്‍ സ്‌റ്റെയര്‍കെയ്‌സില്‍നിന്നു ചാടുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വിവരം അറിയിക്കാന്‍ ജയന്തി കിടന്നിരുന്നു മുറിയിലെത്തി. അപ്പോഴാണ് ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം നല്‍കാന്‍ ഉപയോഗിക്കുന്ന ട്യൂബ് കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്. മൂത്ത മകന്‍ വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മകള്‍ പൊലീസിനു മൊഴി നല്‍കി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജയന്തിയുടെ കൂട്ടിരിപ്പുകാരനായാണ് ഭാസുരന്‍ എത്തിയത്. English Summary:
Husband kills wife due to financial problems. The incident occurred at Pattom SUT Hospital where the husband later committed suicide by jumping from the building after murdering his wife, who was undergoing treatment. |