കണ്ണൂർ∙ പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുമ്പോഴും അനക്കമില്ലാതെ പൊലീസ്. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
- Also Read ‘എറിയെടാ, പൊട്ടിക്കെടാ, ഇത് ബോംബാട്ടോ’; പാനൂരിൽ തെരുവുയുദ്ധം, കൊലവിളി –വിഡിയോ
നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ, ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്. പാനൂരിലെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ടാണ് വിഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യുന്നത്. കലാപഭൂമിയായിരുന്ന പാനൂരിനെ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്കു കൊണ്ടുപോകാൻ മടിക്കില്ലെന്ന തരത്തിലാണു പല പോസ്റ്റുകളും. കൊളവല്ലൂർ പൊലീസ്, കൂത്തുപറമ്പ് എസിപി എന്നിവർക്ക് മുസ്‌ലിം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. നാട്ടിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്റുകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.
- Also Read പിണറായിയിൽ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
പാറാട്ടെ സിപിഎം സ്തൂപം തകർത്തതിന് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഈ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. ‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല’, ‘കൊല്ലേണ്ടതിനെ കൊല്ലണം’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റുകൾക്കടിയിൽ നിറയുന്നത്.
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
- കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
- നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ സിപിഎം പ്രവർത്തകർ വീടുകയറി വടിവാൾ അക്രമം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു സമൂഹമാധ്യമങ്ങളിലും ഭീഷണി മുഴക്കുന്നത്. ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങളും ചില പേജുകൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉഗ്രശേഷിയുള്ള നാടൻ പടക്കം പൊട്ടി സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നിരിന്നു. സമൂഹമാധ്യത്തിൽ പോസ്റ്റു ചെയ്യുന്നതിനായി റീൽസ് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. English Summary:
CPM Cyber Wing Allegedly Issues Death Threats in Panur: The article discusses allegations of ongoing threats and intimidation by the CPM cyber wing in Panur through social media, following the arrest of Youth League activists. |