search
 Forgot password?
 Register now
search

‘നടിയെ ആക്രമിച്ച് കേസിലെ വിധി തെറ്റായ സന്ദേശം; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണം’: സി.പി. ജോൺ

Chikheang 2025-12-8 20:51:14 views 1230
  



കണ്ണൂർ∙ നടി ആക്രമിക്കപ്പെട്ട കേസിലെ  വിധി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. സർക്കാരിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്നും കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

  • Also Read നടിയെ ആക്രമിച്ച കേസ്: കോടതി വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്, വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ്   


‘‘കേരളത്തിലെ ഏറ്റവും വലിയ പീഡനക്കേസിന്റെ സംവിധായകൻ കുറ്റവിമുക്തനാക്കപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണിത്. പീഡിപ്പിച്ചുവെന്നും പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തുവെന്നും കോടതി കണ്ടെത്തിയെന്നാണു കരുതുന്നത്. എന്നാൽ ക്വട്ടേഷൻ കൊടുത്തയാളെ വെറുതെ വിട്ടു. അങ്ങേയറ്റം ദൗർഭാഗ്യകരമായ കാര്യമാണിത്. സ്ത്രീകൾ ഭയക്കേണ്ടതില്ലെന്നു പറയാൻ മുഖ്യമന്ത്രി തയാറാകണം.

  • Also Read ‘അതിജീവിതയ്ക്കൊപ്പം, അന്തിമ വിധിവരെ കാത്തിരിക്കാം; കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളി’   


ദിലീപ് വളരെ ക്രൂരമായി പെരുമാറിയെന്ന് പി.ടി. തോമസ് ജീവിച്ചിരുന്നപ്പോൾ തന്നെ മനസ്സിലാക്കിയതാണ്. കേസ് സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. വിധിപ്പകർപ്പ് ലഭിച്ചാലേ എന്താണെന്നു കൂടുതൽ പറയാൻ സാധിക്കൂ. കേസിൽ വീണ്ടും അന്വേഷണം നടത്തണം. ഇന്നു തന്നെ അപ്പീൽ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം’’ – അദ്ദേഹം പറഞ്ഞു.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘രാഹുൽ എവിടെയാണെന്ന് പി. ശശിക്ക് അറിയാതിരിക്കില്ല. മുഖ്യമന്ത്രിയു‌ടെ ഓഫിസ് അറിയാതെ ഒളിക്കാനാകില്ല. രാഹുലിനെ കോൺഗ്രസിൽനിന്നു പുറത്താക്കാതിരുന്നാൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നാണ്  സിപിഎം നോക്കിയത്. നടിയുടെ പീഡനക്കേസിൽ പി.ടി. തോമസിനു ബോധ്യമുണ്ടായിരുന്നതുപോലെ രാഹുലിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ബോധ്യമുണ്ട്. രാഹുൽ ടോക്സിക്ക് ആയതോടെ നിലനിർത്താൻ സാധിക്കാതെ വന്നു. ശബരിമല യുഡിഎഫിന് ഗോൾ‍ഡൻ ചാൻസല്ല. ഖേദകരമായ കാര്യമാണ്.

ഐക്യജനാധിപത്യ മുന്നണി വലിയ തിരിച്ചുവരവിന് ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫ് തരംഗം നിലനിൽക്കുന്നു. കണ്ണൂരിലെ കോട്ടകൾ ഇളക്കാൻ പറ്റാത്തതല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടകൾ ഇളകിയതാണ്. ബിജെപി യുഡിഎഫിന് വലിയ വെല്ലുവിളിയായി മാറി’’ – അദ്ദേഹം പറഞ്ഞു. English Summary:
Kerala actress assault case: Actress assault case verdict sends the wrong message and is a major failure of the government, stated CMP General Secretary C.P. John. He strongly demanded that an appeal be filed immediately and the case be re-investigated to ensure justice.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156189

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com