മഞ്ചേരി (മലപ്പുറം) ∙ നറുകര മേമാട് ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രക്കാരനായ അഞ്ചുവയസ്സുകാരൻ മരിച്ചു. മേമാട് കൂടക്കര എളയോടൻ വീട്ടിൽ മുഹമ്മദ് യൂസഫിന്‍റെ മകൻ മുഹമ്മദ് ഇസിയാനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വീടിനു സമീപത്തായിരുന്നു അപകടം.  
  
 -  Also Read  ‘കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് പ്രതിവിധിയുണ്ടോ ?, കപ്പൽ ഉലഞ്ഞാലും ഇല്ലെങ്കിലും ആരോഗ്യം ഉലയുന്നു’   
 
    
 
വീട്ടിൽ നിന്നിറങ്ങി സൈക്കിളിൽ പോകുമ്പോൾ തോട്ടേക്കാട് ഭാഗത്തു നിന്നു വന്ന ബൈക്കാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും  പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാരിയാട് ആലുക്കൽ നാസിറുൽ ഇസ്‌ലാം നഴ്സറി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്.  
 
ഖബറടക്കം ഞായറാഴ്ച കൂടക്കര ജുമാ മസ്ജിദിൽ. മാതാവ്: ഉമ്മുഹബീബ. സഹോദരങ്ങൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് അൻസിദ്, മുഹമ്മദ് സ്വബീഹ്. English Summary:  
Bike Accident Claims Young Life While Cycling: Road accident claims the life of a five-year-old boy in Malappuram. The tragic incident occurred when a bike collided with the child\“s bicycle near his home. The boy succumbed to his injuries despite being rushed to the hospital. |