തിരുവനന്തപുരം∙ ശബരിമലയില്‍നിന്ന് ദേവസ്വം ബോര്‍ഡ് സ്വര്‍ണം പൂശാന്‍ തനിക്കു തന്നുവിട്ടത് ചെമ്പുപാളികള്‍ ആയിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി. ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പ് പാളികള്‍ എന്നാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്ന സമയത്ത് ഹാജരാകുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. രേഖകള്‍ ഹൈക്കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  
  
 -  Also Read  ആദ്യം കീഴ്ശാന്തിയുടെ സഹായി, പിന്നെ എല്ലാത്തിന്റെയും സ്പോൺസർ; മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ ദുരുപയോഗം ചെയ്തെന്ന് സംശയം   
 
    
 
‘‘എനിക്കു 2019ല്‍ നല്‍കിയ കത്തില്‍ ചെമ്പ് പാളികള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപ്രകാരമല്ലേ എനിക്കു പറയാന്‍ കഴിയൂ. മുന്‍പ് അതില്‍ സ്വര്‍ണമുണ്ടായിരുന്നു എന്ന് എനിക്ക് അവരോടു പറയാന്‍ കഴിയുമോ. അക്കാര്യം ഞാന്‍ അറിയുന്നതും ഈ സമയത്താണ്. ഒരുപക്ഷേ, അതില്‍ പൂശിയിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതുകൊണ്ടോ കാലഹരണപ്പെട്ടതു കൊണ്ടോ ആയിരിക്കാം ദേവസ്വം അന്ന് അത്തരത്തില്‍ തീരുമാനമെടുത്തത്. അതൊന്നും എനിക്കു പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ല. എനിക്കു തന്നിരിക്കുന്ന കത്തില്‍ ചെമ്പ് എന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെ തന്നെ പറഞ്ഞാണ് കമ്പനിയില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ അവിടെനിന്ന് എടുത്തുകൊണ്ടു പോയതല്ല. ദേവസ്വം തന്നുവിട്ടതാണ്. ബാക്കി ദേവസ്വവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ എനിക്ക് അറിയില്ല. എന്തെങ്കിലും വീഴ്ച പറ്റിയെങ്കില്‍ അന്വേഷിക്കണം. അറ്റകുറ്റപ്പണിക്കു കമ്പനിക്കു നല്‍കാന്‍ കുറച്ചു കാലതാമസം വന്നു. ഞാന്‍ ബെംഗളൂരുവിലാണു താമസിക്കുന്നത്. കമ്പനി ചെന്നൈയിലാണ്. അവിടേക്ക് എത്തിക്കാനുള്ള കാലതാമസമാണ് ഉണ്ടായത്. അത് ഇപ്പോള്‍ പറയുന്നതു പോലെ 39 ദിവസമൊന്നുമില്ല. ഒരാഴ്ച സമയം മാത്രമേ എടുത്തുള്ളു. ഇപ്പോഴത്തെ പ്രസിഡന്റ് എനിക്കെതിരെ പറയുന്നത് അദ്ദേഹത്തിന് അങ്ങനെ ബോധ്യപ്പെട്ടതു കൊണ്ടായിരിക്കാം.   
  
 -  Also Read  മല്യ സ്വർണം പൂശിയത് സന്നിധാനത്തു വച്ച്, പക്ഷേ, ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അത് കൊടുത്തു വിട്ടു; എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?   
 
    
 
ഞാന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. ശബരിമലയില്‍ സ്ഥിരമായി എത്തുന്നവരോട് എന്തെങ്കിലും സമര്‍പ്പണത്തിന് സൗകര്യമുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ ചോദിക്കും. ഉണ്ടെങ്കില്‍ ഇ മെയില്‍ വഴി അറിയിക്കും. ബോര്‍ഡിന്റെ അനുവാദം വാങ്ങിയാണ് കാര്യങ്ങള്‍ ചെയ്യാറുള്ളത്. ഇലക്‌ട്രോ പ്ലേറ്റിങ് കമ്പനിയില്‍ വച്ചു മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. ശബരിമലയില്‍നിന്ന് കൊണ്ടുപോയ പാളികള്‍ കമ്പനിയില്‍ എത്തിക്കാന്‍ 39 ദിവസമൊന്നും എടുത്തിട്ടില്ല. അതിന്റെ രേഖകള്‍ നല്‍കിയിട്ടുണ്ട്. പാളികള്‍ നല്‍കുമ്പോള്‍ ദേവസ്വം വിജിലന്‍സിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതരോടു ചോദിക്കണം. ശ്രീകോവിലിനു പുതിയ വാതില്‍ നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡാണു തന്നോട് ആവശ്യപ്പെട്ടത്. അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ജോലി ഏറ്റെടുത്തത്. ബെംഗളൂരു സ്വദേശിയായ ഗോവര്‍ധന്‍ ചെലവു വഹിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. മറ്റാരുടെയും പണമോ സ്വര്‍ണയോ ഇതിനായി ഉപയോഗിച്ചിട്ടില്ല.   
  
 -  Also Read  \“അന്ന് എത്തിച്ചത് പഴയ ചെമ്പ്\“: വെളിപ്പെടുത്തലിൽ ചെമ്പ് പുറത്ത്   
 
    
 
വാതില്‍പാളി നിര്‍മിച്ചശേഷം ചെന്നൈയില്‍ തന്നെ പൂജ നടത്തി. പോകും വഴി വിശ്രമിക്കാനാണ് നടന്‍ ജയറാമിന്റെ വീട്ടില്‍ കയറിയത്. ജയറാമില്‍നിന്ന് എന്തെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ. ശബരിമലയിലേക്കു പുതിയ വാതില്‍ നിര്‍മിച്ച് സമര്‍പ്പിക്കുന്നതിനു മുന്‍പ് കുറച്ചു ഭക്തര്‍ക്കു കാണാന്‍ അവസരം ഒരുക്കി. അതില്‍ തെറ്റുണ്ടോ എന്ന് അറിയില്ല. ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല. അത് സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് ദേവന്റേതാകുന്നത്. അതിനു മുന്‍പ് ബെംഗളുരൂവിലും ഇളമ്പള്ളി ക്ഷേത്രത്തിലും കൊണ്ടുപോയിരുന്നു. ആഘോഷമായിട്ടാണ് അന്നു പരിപാടികള്‍ നടത്തിയത്. ശബരിമലയിലെ ദ്വാരപാലകശില്‍പത്തിന്റെ പീഠം കാണാനില്ലെന്നു പരാതിപ്പെട്ടിട്ടില്ല. കൂടുതലായി കൊടുത്ത പീഠം കൂടി കൊണ്ടുവന്നാല്‍ നിറം മങ്ങിയ പീഠം വീണ്ടും സ്വര്‍ണം പൂശാം എന്ന് ദേവസ്വം ബോര്‍ഡിന് വാസുദേവന്‍ മെയില്‍ അയച്ചിരുന്നു. അതിനു ബോര്‍ഡ് മറുപടി നല്‍കയില്ല. മുഖ്യമന്ത്രിയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം കാണിച്ചാല്‍ ആരെങ്കിലും പണം നല്‍കുമെന്ന് കരുതാനാകുമോ. ആരെങ്കിലും അത്തരത്തില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാം’’ – ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  
  
 -  Also Read  ശബരിമലയിൽ നടന്നത് സ്വർണക്കടത്ത്, കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനത്തിൽ: കെ.സി. വേണുഗോപാൽ എംപി   
 
   English Summary:  
Unnikrishnan Potti\“s Response on Sabarimala Gold Plating Controversy: Unnikrishnan Potti claims that he received copper plates from the Devaswom Board for gold plating at Sabarimala. He states that records indicate copper plates were provided, and he is prepared to cooperate with investigators and submit documents to the High Court.  |