തിരുവനന്തപുരം∙ ഇന്ത്യന്‍ സമുദ്രമേഖലയിലെ ചൈനീസ് സാന്നിധ്യം കടുത്ത ഭീഷണിയായി കരുതുന്നില്ലെന്നും ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണക്കണ്ണിലാണ് അവരുള്ളതെന്നും നാവികസേനാ ദക്ഷിണമേഖലാ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന. കേരളത്തിലേക്കു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചീനവല ഉള്‍പ്പെടെയുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ എത്തിയിരുന്നു. അന്ന് അവര്‍ക്ക് മറ്റു താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല.
- Also Read സ്വത്ത് പിന്തുടർച്ചയ്ക്ക് ആസൂത്രണം അനിവാര്യം; പലർക്കും നഷ്ടമാകുന്നത് ലക്ഷങ്ങളും കോടികളും, സഹായിക്കാൻ ‘ട്രൂ ലെഗസി’
എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങളിലെ സുതാര്യതക്കുറവാണ് ആശങ്കള്‍ക്കിടയാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ തീരസുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശംഖുമുഖത്ത് നാളെ നടക്കുന്ന നാവികസേനാ ദിനാചരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന.
ചൈനീസ് ചാര, നിരീക്ഷണക്കപ്പലുകള്‍ എവിടെയൊക്കെയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ ഏതു തരത്തിലുള്ള ഭീഷണികളും നേരിടാന്‍ നാവികസേന സുസജ്ജമാണ്. 138 പടക്കപ്പലുകളും അന്തര്‍വാഹിനികളും 264 വിമാനങ്ങളുമാണ് നാവികസേനയ്ക്കുള്ളത്. 51 കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 65 കപ്പലുകളുടെയും 9 അന്തര്‍വാഹിനികളുടെയും നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
- Also Read മല്യ, നീരവ് മോദി... സാമ്പത്തിക കുറ്റവാളികൾ 15; കിട്ടാനുള്ളത് പലിശയടക്കം എത്ര? വെളിപ്പെടുത്തി കേന്ദ്രം
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
പുതുതലമുറ ആയുധങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ നവീകരണത്തിന്റെ ഘട്ടത്തിലാണ് നാവികസേനയെന്നും വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന പറഞ്ഞു. ഏഴു തീരദേശ സംസ്ഥാനങ്ങളിലെ 32 പരിശീലനകേന്ദ്രങ്ങളില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് പ്രതിവര്‍ഷം 1600 കോഴ്‌സുകളിലായി 13000 പേരെയാണ് പ്രതിവര്‍ഷം പരിശീലിപ്പിക്കുന്നത്. മൂന്നു സേനകളെയും യോജിപ്പിക്കുന്ന തിയറ്റര്‍ കമാന്‍ഡ് രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
- Also Read 10,000 ഡോളർ 18 മാസത്തേക്ക് നിക്ഷേപിച്ചാൽ \“ഇരട്ടി\“ വരുമാനം; യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്, ബ്ലൂചിപ്പ് ഗ്രൂപ്പ് ഉടമ ഇന്ത്യയിൽ പിടിയിൽ
നാളെ നടക്കുന്ന പരിപാടിയില്‍ നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ 19 യുദ്ധക്കപ്പലുകള്‍, ഒരു അന്തര്‍വാഹിനി, 4 എഫ്ഐസികള്‍, കൂടാതെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 32 വിമാനങ്ങളും പങ്കെടുക്കുമെന്നും വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന പറഞ്ഞു.
‘നേവല്‍ ഡേ ഓപ്പറേഷന്‍’ ഉദ്ഘാടനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ വൈകിട്ട് 4ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തും. ടെക്‌നിക്കല്‍ ഏരിയയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നാവികസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു നേരിട്ട് ശംഖുമുഖത്തേക്കു പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ പ്രകടനങ്ങള്‍ വീക്ഷിക്കും. 4.30ന് ആണ് ഉദ്ഘാടനം. രാഷ്ട്രപതിയെ വേദിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിക്കുക. ഈ സമയത്തു തന്നെ നേവല്‍ ബാന്‍ഡ് സംഘത്തിന്റെ ബാന്‍ഡും ഉണ്ടാകും. ഇതേസമയം ഐഎന്‍എസ് കൊല്‍ക്കത്തയുടെ 21 ഗണ്‍ സല്യൂട്ട് നടക്കും.
വേദിയില്‍ രാഷ്ട്രപതിയെത്തി ദേശീയഗാനത്തിനു പിന്നാലെ ചടങ്ങുകള്‍ ആരംഭിക്കും. എംഎച്ച് 60 ഹെലികോപ്റ്ററുകളുടെ പ്രകടനമാണ് ആദ്യം. അതിനു ശേഷം ഡോര്‍ണിയര്‍ വിമാനങ്ങള്‍ നാല് എണ്ണം നിരന്നെത്തി കാണികളെ വിസ്മയപ്പെടുത്തും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍ എന്നീ യുദ്ധ കപ്പലുകള്‍ ഒരുമിച്ചെത്തിയാണ് അടുത്ത പ്രകടനം. മൂന്ന് ചേതക് ഹെലികോപ്റ്ററുകളാണ് പിന്നാലെയെത്തുക. ബോംബര്‍ ജെറ്റ് വിമാനങ്ങളും അണിനിരക്കും. കഴിഞ്ഞ വര്‍ഷം പുരിയിലെ ഒറീസയിലും അതിനു മുന്‍പ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലും ആയിരുന്നു ദിനാചരണം. English Summary:
Indian Navy on Chinese Presence: Chinese presence in the Indian Ocean is closely monitored by the Indian Navy, and the navy is fully prepared to address any threats. Vice Admiral Sameer Saxena has stated that the navy is equipped with advanced technology and a strong fleet to ensure maritime security. The Indian Navy remains vigilant in safeguarding the nation\“s maritime interests. |