തിരുവനന്തപുരം∙ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കഴിഞ്ഞ വര്‍ഷം കത്തു നല്‍കിയത് ദേവസ്വം ബോര്‍ഡ്. 2024 ഓഗസ്റ്റിലാണ് തിരുവാഭരണ കമ്മിഷണര്‍ ഉണ്ണികൃഷ്ണന് കത്തു നല്‍കിയത്. അറ്റകുറ്റപ്പണികളുടെ ചെലവ് ഏറ്റെടുക്കാന്‍ തയറാകുമോ എന്നാണ് കത്തില്‍ ചോദിച്ചിരുന്നത്. ബോര്‍ഡ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ബെംഗളൂരുവിലേക്കു കത്തയച്ചത്.   
  
 -  Also Read  സംശയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിലിൽ; ശബരിമലയിലെ സ്വർണ‘പ്പാളിച്ച’കൾ കോടതി കണ്ടെത്തിയത് ഇങ്ങനെ   
 
    
 
പാളികള്‍ ചെന്നൈയില്‍ എത്തിച്ചു തരാമെന്നും ശ്രീകോവിലിന്റെ കതകും കട്ടിളയും ലക്ഷ്മീരൂപവും കമാനവും സന്നിധാനത്തു വച്ച് അറ്റകുറ്റപ്പണി നടത്താമെന്നും  കത്തില്‍ പറഞ്ഞിട്ടുണ്ട്. നിര്‍മാണങ്ങളുടെയും ശുദ്ധിക്രിയകളുടെയും ചെലവ് വഹിക്കാമെന്നു കാട്ടി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് വിഷയം വിവാദമാകുകയും കോടതിയുടെ മുന്നിലെത്തുകയും ചെയ്തത്.  2019ലും സ്വര്‍ണം പൂശലിന് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ ആയിരുന്നു.  English Summary:  
Sabarimala Gold Plate Controversy: Devaswom Board requested to Unnikrishnan Potti for repairs to the Dvarapalaka sculptures, an issue that escalated to court after the plates were sent to Chennai despite Potti\“s willingness to cover all expenses and rituals. |