കോഴിക്കോട് ∙ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി അയച്ച കാരണം കാണിക്കൽ നോട്ടിസ് തമാശയും ഒത്തുകളിയുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മുഖ്യമന്ത്രിയുടെ മകന് അയച്ച ഇ.ഡി നോട്ടിസ് ആകാശത്ത് പറന്നു നടക്കുകയാണ്. അത് ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയുമില്ല. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവേ സണ്ണി ജോസഫ് പറഞ്ഞു. സ്വർണ കളളക്കടത്ത് കേസിലും നോട്ടിസ് അയച്ചിരുന്നു. വലിയ കാര്യങ്ങൾ ചെയ്യുമെന്നു പറഞ്ഞു. അത് ഒത്തുതീർപ്പാക്കി, ഒതുക്കിതീർത്തു. ലാവ്‌ലിൻ കേസ് എത്ര പ്രാവശ്യം അവധി മാറ്റി, എത്ര കൊല്ലം നീട്ടി. തിരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടി കേന്ദ്ര–കേരള സർക്കാരുകളുടെ ഒത്തുകളിയാണിത്. ഒരു പുതുമയുമില്ല, ഒന്നും സംഭവിക്കാനും പോകുന്നില്ല. മല എലിയെയാണ് പ്രസവിക്കാൻ പോകുന്നത്.
- Also Read ‘ഞാൻ അന്വേഷണ ഏജൻസിയല്ല, ഒളിവില്‍ കഴിയുന്നതിനെ പറ്റി അറിയില്ല; എംഎൽഎ സ്ഥാനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് രാഹുൽ’
എൽഡിഎഫ് സർക്കാരിനെതിരായ ശബരിമല വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. ശബരിമലയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. കള്ളന്മാർക്ക് കഞ്ഞിവയ്ക്കുകയാണ് സിപിഎം. കള്ളന്മാർക്ക് സിപിഎം കാവൽ നിൽക്കുകയാണ്. ശബരിമല കേസിൽ അറസ്റ്റിലായ പത്മകുമാറിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
- Also Read ബിജെപിക്ക് വടക്കുകിഴക്ക് നിറയെ വെല്ലുവിളി; സെനിത്ത് സാങ്മയിലൂടെ നല്ല തുടക്കത്തിനു കോൺഗ്രസ്; മലമുകളിൽ മുഴങ്ങുന്നതെന്ത്?
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്താൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നായിരുന്നു മറുപടി. മുകേഷിന്റെ മാതൃകയിൽ അത് പരിഗണിക്കാം. ധാർമികതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും വ്യത്യസ്തരാണ്. മുകേഷിനെ അവർ പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ല. പാർലമെന്റിലേക്ക് മത്സരിപ്പിക്കുകയാണ് ചെയ്തത്. രാഹുലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ രാഹുലിനെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചെന്ന ഇടത് ആരോപണം ബാലിശമാണ്. ഒളിപ്പിച്ച സ്ഥലം ഗോവിന്ദൻ മാഷിന് അറിയുമെങ്കിൽ കൂടെ പോകാൻ തയാറാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Sunny Joseph\“s Criticism of ED Notice to Pinarayi Vijayan: He calls it a \“farce\“ and accuses both the central and state governments of colluding to protect the CM during elections. Sunny Joseph also accuses the CPM of supporting criminals and diverting attention from the Sabarimala issue. |