പുൽപ്പള്ളി ∙ വയനാട് ഉദയക്കര ഭാഗത്ത് രാത്രിയിൽ അനുമതിയില്ലാതെ വനത്തിൽ കയറി വിഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം ഏഴു പേരെ പ്രതിചേർത്താണു കേസെടുത്തത്.
- Also Read ഉപ്പുതറ ഒൻപതേക്കറിൽ പുലിയെ കണ്ടെന്ന്; നാടാകെ പരിഭ്രാന്തി
ഇക്കഴിഞ്ഞ ഞായറാഴ്ച ഇവർ അനുമതിയില്ലാതെ അഞ്ചു ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് വിഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. പ്രതികളിൽ ഒരാളുടെ യുട്യൂബ് പേജിൽ ഇതിന്റെ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. വന്യജീവികൾക്ക് ശല്യമാവുന്ന വിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ അറിയിച്ചു. English Summary:
Forest Department Files Case Against YouTubers: The incident involved seven individuals who entered the forest on bikes and filmed videos, which were later uploaded on YouTube, causing disturbance to the wildlife. |