തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതികരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കും.
ഞാന്‍ ഒരു തെറ്റുകാരനല്ല. എന്നെ കോടതി ശിക്ഷിച്ചിട്ടില്ല. ഞാന്‍ ചെയ്ത കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം തരണം. എന്റെ ഭാഗം ശരിയോ തെറ്റോ എന്നു കോടതി തീരുമാനിക്കട്ടെ. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകും. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി തെളിവും ശരിയും തെറ്റും ഒക്കെ മനസ്സിലാക്കിക്കഴിയുമ്പോള്‍ കൂടുതല്‍ പ്രതികരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉണ്ണികൃഷ്ണനെയും സഹായി വാസുദേവനെയും ദേവസ്വം വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് അദ്ദേഹം തിരുവനന്തപുരം കാരേറ്റുള്ള വീട്ടില്‍ എത്തിയത്. English Summary:
Sabarimala gold plating controversy revolves around the Devaswom Vigilance investigation and Unnikrishnan Potti\“s response. He asserts his innocence and readiness to cooperate with the court and investigating authorities. Further details will be revealed after the Devaswom Vigilance concludes its investigation. |