വാഷിങ്ടൻ∙ ഫോണിലൂടെ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. തിങ്കളാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. തായ്‌വാൻ വിഷയത്തെക്കുറിച്ചും ട്രംപ് – ഷീ ചർച്ച നടത്തിയതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും ഇതാദ്യമായാണ് ഫോണിലൂടെ സംസാരിച്ചത്.
- Also Read ട്രംപ് കാബിനറ്റിൽ സുപ്രധാന അഴിച്ചുപണിക്ക് സാധ്യത
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി മുന്നോട്ടു കൊണ്ടുപോകണമെന്നും ഷീ ചർച്ചയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഉണ്ടായ ഒരു വ്യാപാര ഉടമ്പടിയെ തുടർന്നാണ് ഈ ആഹ്വാനം. പുതുക്കിയ വ്യാപര കരാറിന്റെ ഭാഗമായി ചില ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ യുഎസ് കുറച്ചിരുന്നു. പിന്നാലെ അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ചൈന പിൻവലിക്കുകയും ചെയ്തു. അടുത്ത വർഷം ഏപ്രിലോടെ ട്രംപ് ചൈനയിലെത്തുമെന്നാണ് റിപ്പോർട്ട്. പിന്നാലെ ഷീയുടെ യുഎസ് സന്ദർശനവും നടക്കും. English Summary:
Trump and Xi Jinping Discuss Trade and Taiwan: Xi and Trump hold phone talks on Taiwan, Ukraine and future of US–China ties |