കണ്ണൂർ∙ കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബിജുവിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ഇന്നു പുലർച്ചെ 2.30നായിരുന്നു സംഭവം. സിപിഎം പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. ബോംബേറിൽ ബിജുവിന്റെ വീടിന്റെ മുൻഭാഗത്ത് നാശനഷ്ടമുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  
  
 
വലിയ ശബ്ദം കേട്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കുകളൊന്നുമില്ല. പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ചെറുകുന്നില്‍ ഒരു ഫ്ലക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. English Summary:  
BJP Leader\“s House Bombed in Kannur: BJP leader\“s house in Kannur was bombed, allegedly by CPM workers, leading to property damage but no injuries. |