ചണ്ഡീഗഡ്∙ ഭരണഘടനയുടെ 240 ാം അനുച്ഛേദത്തിന്റെ പരിധിയിൽ ചണ്ഡീഗഡിനെ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെച്ചൊല്ലി വലിയ രാഷ്ട്രീയ തർക്കം. 240 ാം അനുച്ഛേദത്തിന്റെ പരിധിയിൽ കേന്ദ്രഭരണപ്രദേശത്തെ കൊണ്ടുവരുന്നതോടെ അവിടേക്കു മാത്രമായുള്ള നിയമങ്ങൾ നേരിട്ട് രൂപീകരിക്കാൻ രാഷ്ട്രപതിക്ക് അധികാരം ലഭിക്കും. നിലവിൽ, പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഡിന്റെയും അഡ്മിനിസ്ട്രേറ്റർ. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്.
- Also Read തേജസ് വിമാന ദുരന്തത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന് യുഎഇയുടെ സൈനിക ആദരം; മൃതദേഹം നാട്ടിലെത്തിച്ചു
ഡിസംബർ 1 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടനാ (131 ാം ഭേദഗതി) ബിൽ വഴി ഈ മാറ്റം അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്ന് പാർലമെന്റ് ബുള്ളറ്റിനിൽനിന്നു വ്യക്തമാകുന്നു. പഞ്ചാബിലെ ഭരണകക്ഷിയായ എഎപിയും പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും അകാലിദളും കേന്ദ്രത്തിന്റെ ഈ നീക്കത്തെ ‘പഞ്ചാബ് വിരുദ്ധം’ എന്നാണ് വിമർശിച്ചത്.
- Also Read മലയാളം പറഞ്ഞ‌് ഹൃദയം കവർന്ന് രാഷ്ട്രപതി
എന്താണ് 240 ാം അനുച്ഛേദം?
ഭരണഘടനയുടെ 240ാം അനുച്ഛേദം അനുസരിച്ച്, താഴെ പറയുന്ന കേന്ദ്രഭരണപ്രദേശങ്ങളുടെ സമാധാനം, പുരോഗതി, മികച്ച ഭരണം എന്നിവയ്ക്കായി രാഷ്ട്രപതിക്ക് നിയമങ്ങൾ നിർമിക്കാൻ കഴിയും:
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
(എ) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ;
(ബി) ലക്ഷദ്വീപ്;
(സി) ദാദ്ര ആൻഡ് നഗർ ഹവേലി;
(ഡി) ദാമൻ ആൻഡ് ദിയു;
(ഇ) പുതുച്ചേരി.
240 ാം അനുച്ഛേദത്തിന് കീഴിലല്ല ചണ്ഡീഗഡ്
1966 ൽ പഞ്ചാബിൽനിന്ന് ഹരിയാന രൂപീകരിച്ചതിന് ശേഷമാണ് ചണ്ഡീഗഡ് ഒരു കേന്ദ്രഭരണപ്രദേശമായി മാറിയത്. ഹരിയാനയുടെയും പഞ്ചാബിന്റെയും സംയുക്ത തലസ്ഥാനമാണ് ഇപ്പോൾ ചണ്ഡീഗഡ്. അഡ്മിനിസ്ട്രേറ്ററാണ് ഇപ്പോൾ ഭരിക്കുന്നത്. നിലവിൽ, പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. ചണ്ഡീഗഡ് പഞ്ചാബിന്റേതാണെന്നാണ് പഞ്ചാബിലെ രാഷ്ട്രീയ നേതാക്കൾ വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്, കൂടാതെ ഹരിയാനയ്ക്ക് ഒരു പ്രത്യേക തലസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
- Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം
‘പഞ്ചാബിന്റേത്; അതെന്നും അങ്ങനെതന്നെ’
പഞ്ചാബിന്റെ തലസ്ഥാനം തട്ടിയെടുക്കാൻ ബിജെപി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നാണ് കേന്ദ്ര നീക്കത്തെ വിമർശിച്ചു മുഖ്യമന്ത്രി ഭഗവന്ത് മാൻ പറയുന്നത്. ‘‘ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു, ആണ്, എപ്പോഴും അങ്ങനെയായിരിക്കും. ചണ്ഡീഗഡ് നിർമിക്കുന്നതിനായി ഞങ്ങളുടെ ഗ്രാമങ്ങളാണ് നശിപ്പിക്കപ്പെട്ടത്, അതിന്മേൽ പഞ്ചാബിനു മാത്രമാണ് അവകാശമുള്ളത്. ഞങ്ങൾ പിന്മാറില്ല, ആവശ്യമായ നടപടികൾ സ്വീകരിക്കും’’ – മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ നീക്കം പഞ്ചാബിന്റെ സ്വത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ‘‘ചരിത്രം സാക്ഷി: പഞ്ചാബികൾ ഒരിക്കലും സ്വേച്ഛാധിപത്യത്തിനു മുന്നിൽ തലകുനിച്ചിട്ടില്ല. ഇന്നും അങ്ങനെ ചെയ്യില്ല. ചണ്ഡീഗഡ് പഞ്ചാബിന്റേതാണ്, അങ്ങനെയായിരിക്കുകയും ചെയ്യും. രാജ്യ സുരക്ഷയ്ക്കും ധാന്യങ്ങൾക്കും വെള്ളത്തിനും വേണ്ടി എപ്പോഴും ത്യാഗം ചെയ്തിട്ടുള്ള പഞ്ചാബിന് അതിന്റെ അവകാശം നിഷേധിക്കപ്പെടുകയാണ്’’ – അദ്ദേഹം പറഞ്ഞു.
- Also Read കരട് ഭരണഘടന അംഗീകരിച്ച് എഐഎഫ്എഫ്; രണ്ട് വ്യവസ്ഥകൾ ഒഴിവാക്കി
പ്രത്യാഘാതം ഗുരുതരമെന്ന് പ്രതിപക്ഷം
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങും ഈ നീക്കത്തെ തീർത്തും അനാവശ്യം എന്ന് വിശേഷിപ്പിച്ചു. ‘‘ചണ്ഡീഗഡ് പഞ്ചാബിന്റേതാണ്, അത് തട്ടിയെടുക്കാനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’’ – അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ പഞ്ചാബിലെ ബിജെപി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘‘നിങ്ങൾ പഞ്ചാബിനൊപ്പമാണോ അതോ പഞ്ചാബിന് എതിരാണോ എന്ന് ഇന്ന് നിങ്ങൾ എടുക്കുന്ന നിലപാട് അനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുക’’ – അദ്ദേഹം പറഞ്ഞു. പഞ്ചാബ് വിരുദ്ധ ബില്ലും ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള വ്യക്തമായ ആക്രമണവും എല്ലാ തലങ്ങളിലും ചെറുത്തുനിൽക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലും പറഞ്ഞു. ചണ്ഡീഗഡിന്മേലുള്ള പഞ്ചാബിന്റെ അവകാശത്തിൽ മറ്റൊരു ചർച്ച ആവശ്യമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. English Summary:
Central Government\“s Move to Take Control of Chandigarh: Chandigarh political controversy focuses on the central government\“s move to bring Chandigarh under Article 240. This has sparked strong opposition from political parties who view it as anti-Punjab. The move is seen as an attempt to undermine Punjab\“s rights over the city. |
|