കീവ് ∙ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്‌ഥകളുടെ പേരിൽ പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പിന്തുണ നഷ്ടമാകുമെന്ന കടുത്ത സമ്മർദം നേരിടുകയാണെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സമാധാന പദ്ധതി അംഗീകരിക്കാൻ യുഎസിന്റെ സമ്മർദം ഏറിവരുന്നതിനാൽ വരും ദിവസങ്ങൾ യുക്രെയ്‌ന് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ സെലെൻസ്കി പറഞ്ഞു.
- Also Read ചർച്ചകൾ വഴിമുട്ടി; ‘വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഭരണമാറ്റം’, താലിബാന് പാക്കിസ്ഥാന്റെ അന്ത്യശാസനം
‘ഒന്നുകിൽ അഭിമാനം നഷ്ടപ്പെടുത്തുക അല്ലെങ്കിൽ ഒരു പ്രധാന പങ്കാളിയെ നഷ്ടപ്പെടുത്തുക... യുക്രെയ്‌ന് വളരെ കടുപ്പമേറിയ ഒരു തീരുമാനം എടുക്കേണ്ടിവരും. യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും, യുക്രെയ്‌നിന്റെ ദേശീയ താൽപ്പര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്ച ചെയ്യില്ല. യുക്രെയ്‌ൻ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യയ്‌ക്ക് വാദിക്കാൻ അവസരം നൽകാതിരിക്കാൻ, നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടും. ഞാൻ വാദങ്ങൾ ഉന്നയിക്കും, ഞാൻ പ്രേരിപ്പിക്കും, ബദലുകൾ നിർദേശിക്കും. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചപ്പോൾ നമ്മൾ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തില്ല. ഇപ്പോഴും അങ്ങനെ ചെയ്യില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു നിർണായക നിമിഷമാണിത്’ – സെലെൻസ്കി പറഞ്ഞു.
യുക്രെയ്‌നിന്റെ പ്രദേശങ്ങൾ റഷ്യയ്‌ക്കു വിട്ടുകൊടുക്കുന്നതും സൈനിക ശേഷി ഗണ്യമായി കുറയ്ക്കുന്നതും ഉൾപ്പെടെ യുക്രെയ്‌ൻ വലിയ വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് സമാധാന പദ്ധതിയുടെ 28 ഇന കരട് വ്യവസ്‌ഥകളിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ ഉൾപ്പെടെയുള്ള ഉന്നത യുഎസ് സൈനിക ഉദ്യേഗസ്‌ഥർ വ്യാഴാഴ്‌ച പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി സെലെൻസ്കി ഫോണിൽ സംസാരിച്ചു.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Ukraine\“s Dilemma: Zelenskiy faces immense pressure due to potential loss of US support over terms to end the Russia-Ukraine war. He asserts he will not betray his country. The coming days will be tough for Ukraine as it navigates critical decisions regarding sovereignty and international relations. |