യുഎസിൽ ‘ഷട്ട്ഡൗൺ’: സർക്കാർ ജീവനക്കാർ ശമ്പളമില്ലാ അവധിയിലേക്ക്; പിരിച്ചുവിടുമെന്ന് ട്രംപ്, ബാധിക്കുക 5 ലക്ഷം പേരെ

cy520520 2025-10-1 17:21:05 views 925
  



വാഷിങ്ടൻ ∙ സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെ യുഎസിലെ സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇതോടെ യുഎസിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക. 5 ലക്ഷത്തോളം പേരെ ഷട്ട്ഡൗൺ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. എന്നാൽ അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി.  


നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഡെമോക്രറ്റുകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. ഇതോടെ വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല.  


1981 ന് ശേഷമുള്ള പതിനഞ്ചാമത്തെ സർക്കാർ ഷട്ട്ഡൗൺ ആണിത്. സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്. യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളു​ടെ പ്രവർത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018–19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു. English Summary:
US government shutdown : US government shutdown halts non-essential services due to funding bill impasse. This shutdown impacts numerous government employees and the overall economy, raising concerns about service disruptions and potential long-term consequences.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138210

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com