deltin33 Publish time 2 hour(s) ago

മാതാവിന്റെ മുന്നിൽ വച്ച് 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/7/shakkir-kasargod-accident.jpg?w=1120&h=583

കാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ചരാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.
What you should read next

[*] LIVE കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി; 23 പേർക്ക് പരുക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി മാതാവിനോടൊപ്പം കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ​കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഷ‌ക്കീറിന് വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
What you should read next

[*] കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

അപകടത്തിന് ഇടയാക്കിയ കാറിൽ തന്നെ ഷക്കീറിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആർസി സ്കൂളിലെ വിദ്യാർഥിയാണ്. ഷാമിൽ, ഷാഹിൽ എന്നിവരാണ് സഹോദരങ്ങൾ.
JUST IN

[*]
50 SECONDS AGO മാതാവിന്റെ മുന്നിൽ വച്ച് 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
5 MINUTES AGO ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം തുടങ്ങി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
15 MINUTES AGO അവിടേം കണ്ടു, ഇവിടേം കണ്ടു, ഗാലറിയിൽ മറ്റൊരു ‘സഞ്ജു സാംസൺ’; വൈറലായി ഇന്ത്യൻ താരത്തിന്റെ അപരൻ Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
9 Year Old Dies In Kasargod: Nine-year-old boy dies after a tragic car accident in Kasargod, witnessed by his mother. The young boy, Shakir, was walking by the roadside when he was struck by the vehicle.
Pages: [1]
View full version: മാതാവിന്റെ മുന്നിൽ വച്ച് 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു