cy520520 Publish time 2 hour(s) ago

ശബരിമല ഇടത്താവളങ്ങളുടെ വികസനം അതിവേഗം; ഒരുങ്ങുന്നത് കോടികളുടെ പദ്ധതികൾ, തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/astrology/astro-news/images/2026/1/14/Sabarimala-temple.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



ശബരിമല തീർഥാടകർക്കായി സംസ്ഥാനത്ത് ഒരുങ്ങുന്നത് മികച്ച സൗകര്യങ്ങളോടെയുള്ള ഇടത്താവളങ്ങൾ. കിഫ്ബി വഴി 5 ഇടത്താണ് ഇടത്താവളങ്ങൾ സജ്ജമാകുന്നത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 10 കോടി രൂപയാണ് നിർമാണച്ചെലവ്. 3 നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമാണം. ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവുമുണ്ട്.

140 കോടിയിലേറെ രൂപ ചെലവിട്ടാണ് ഇടത്താവളങ്ങളുടെ വികസനം. നിലയ്ക്കലിൽ മാത്രം വിരിവയ്ക്കാൻ 7 കെട്ടിടങ്ങളുണ്ട്. ആരാധനാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇടത്താവളങ്ങൾ ഒരുക്കുന്നത്. ശബരിമല വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എൻജിനീയറിങ് കോളജ് തയാറാക്കിയ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയിരുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇത്തവണ ബജറ്റിൽ‌ തുകയും വകയിരുത്തി. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440ദേവസ്വം മന്ത്രി വി.എൻ. വാസവൻ

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇടത്താവളങ്ങൾ എന്ന ആശയത്തിന് രൂപംനൽകിയത്. ശബരിമല ബേസ്ക്യാമ്പായ നിലയ്ക്കലിൽ ഒരേപോലെയുള്ള 7 കെട്ടിടങ്ങൾ ഒരുങ്ങുന്നു. 5 കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. നിലയ്ക്കലിൽ കിഫ്ബിവഴി 2 പാർക്കിങ് ഗ്രൗണ്ടുകളും സജ്ജമാകുന്നു.

എരുമേലിയിൽ 14.75 കോടി രൂപ ചെലവിലാണ് കെട്ടിടവും പാർക്കിങ് ഗ്രൗണ്ടും നിർമിച്ചത്. വയനാട് മണിയൻ കുട്ടപ്പൻ ക്ഷേത്രത്തിൽ‌ 13.07 കോടി രൂപ ചെലവിട്ട് 2 നിലകളുള്ള മന്ദിരം നിർമിച്ചു. ശബരിമലയുടെ കവാടങ്ങളിലൊന്നായ ചെങ്ങന്നൂരിൽ 40,000 ചതുരശ്ര അടിയിലാണ് കെട്ടിടം ഒരുങ്ങുന്നത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity ADVERTISEMENT Go AD-FREE English Summary:
What new facilities are being prepared for Sabarimala pilgrims in Kerala?
Pages: [1]
View full version: ശബരിമല ഇടത്താവളങ്ങളുടെ വികസനം അതിവേഗം; ഒരുങ്ങുന്നത് കോടികളുടെ പദ്ധതികൾ, തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ