രാജ്യത്ത് പുതിയ തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ; നടപ്പാക്കുന്നത് പാർലമെന്റ് പാസ്സാക്കി 5 വർഷത്തിനു ശേഷം
/uploads/allimg/2025/11/2855061611299932617.jpgന്യൂഡൽഹി∙ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് തയാറാക്കിയ 4 തൊഴിൽ കോഡുകൾ രാജ്യത്ത് പ്രാബല്യത്തിലായി. തൊഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാർ തൊഴിൽ കോഡുകൾ നടപ്പിലാക്കിയത്. 2020ൽ പാർലമെന്റ് പാസ്സാക്കിയ തൊഴിൽ കോഡുകൾ 5 വർഷത്തിനു ശേഷമാണ് നടപ്പിൽ വരുന്നത്.
[*] Also Read ‘എസ്ഐആർ ജോലി ചെയ്തു തീർക്കാനാവുന്നില്ല; ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു’: ബിഎൽഒ ജീവനൊടുക്കി
രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് 4 തൊഴിൽ കോഡുകൾ കൊണ്ടുവന്നത്. വേതനവ്യവസ്ഥകൾ പറയുന്ന വേജ് കോഡ്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹികസുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, തൊഴിലാളി – ഫാക്ടറി സുരക്ഷ വിവരിക്കുന്ന സുരക്ഷാ കോഡ് എന്നിവയാണിവ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും സമഗ്രമായ കേന്ദ്രീകൃത തൊഴിൽ പരിഷ്കാരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിൽ കോഡുകളെ വിശേഷിപ്പിച്ചത്.
എംപ്ലോയീസ് കോംപൻസേഷൻ നിയമം, ഇഎസ്ഐ നിയമം, ഇപിഎഫ് നിയമം, മറ്റേണിറ്റി ബെനഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ 9 നിയമങ്ങൾ ഇല്ലാതാകുന്നവയിൽ പെടും. റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ കോഡ് പ്രകാരവും ലഭിക്കും. പുതിയ നിയമപ്രകാരം തൊഴിലുടമയും ഭൂരിപക്ഷം ജീവനക്കാരും അപേക്ഷിക്കുന്നപക്ഷം, 10 ജീവനക്കാരില്ലാത്ത ചെറിയ സ്ഥാപനങ്ങൾക്കും ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാകും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇപിഎഫ് നിയമം ബാധകമാകും. പുതിയ കോഡ് പ്രകാരം 14 ദിവസത്തെ നോട്ടിസില്ലാതെ തൊഴിലാളി സംഘടനകൾക്ക് സമരം നടത്താൻ അനുവാദമില്ല. അപകടസാധ്യതയുള്ള തൊഴിലിടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ വ്യവസ്ഥകളിൽ വീഴ്ചയുണ്ടാകുന്നപക്ഷം തൊഴിലുടമയ്ക്കു 2 വർഷത്തെ തടവിനും 5 ലക്ഷം രൂപയുടെ പിഴ ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്. English Summary:
India\“s New Labor Codes Come into Force: A Major Reform Five Years in the Making
Pages:
[1]