ബെംഗളൂരു ∙ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. Road Accident, Road Accidents in Kerala, Accident Death, Kerala News, Latest News, Road Accident in Tirurangadi claims life, Road accident Kerala, Car accident Kerala, Malayala Manorama Online News, Tirurangadi accident, Kerala road safety, Accident news Kerala, Fatal car crash Kerala, Highway accident Kerala, Kerala accident update, Road mishap Kerala, കേരള അപകടം, അപകട വാർത്ത, Road accident, Car accident, Accident News, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
‘ഇന്ത്യൻ റെയിൽവേയിൽ മാത്രം’ എന്ന തലക്കെട്ടോടെയാണ് ചിത്രം ഒരു റെഡിറ്റ് ഉപയോക്താവ് പോസ്റ്റ് ചെയ്തത്. ‘‘രാവിലെ 10 മണിയോടെ ബെംഗളൂരു - ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12975/12976). എനിക്ക് എസി കോച്ചു ലഭിച്ചില്ല, പക്ഷേ സൗജന്യ ലോൺഡ്രി സേവനം ലഭിച്ചു’’ – ചിത്രം പോസ്റ്റ് ചെയ്ത ശേഷം റെഡിറ്റ് ഉപയോക്താവ് എഴുതി. ചിത്രം വൈറലായതോടെ, യാത്രക്കാരനു പൗരബോധമില്ലെന്നും മറ്റുള്ളവർക്ക് യാത്ര അസ്വസ്ഥതയുണ്ടാക്കുമെന്നും പലരും കുറിച്ചു.
‘അവന്റെ അടിവസ്ത്രം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അവനോട് പറയൂ’ എന്നായിരുന്നു ഒരു കമന്റ്. ‘ഓ എന്റെ ദൈവമേ, ഇത് ഞെട്ടിപ്പിക്കുന്നതാണ്’ എന്ന് മറ്റൊരാൾ കുറിച്ചു. ‘വിദേശങ്ങളിൽ പോലും ധാരാളം ആളുകൾക്ക് പൗരബോധ പ്രശ്‌നങ്ങളുണ്ട്, പക്ഷേ ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്’ എന്നായിരുന്നു വേറൊരു കമന്റ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Reddit ൽ നിന്ന് എടുത്തതാണ്. English Summary:
Viral Photo: Indian Railways Passenger Dries Underwear on Train, Sparks Online Fury  |